വയോധികനെ ആള്‍ താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തേഞ്ഞിപ്പലം: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലൂപ്പാടം പരേതനായ നെച്ചിക്കാട്ട് കോഴിശ്ശേരി മൊയ്തീന്‍ കുട്ടി മുല്ലയുടെ മകന്‍ ചേലൂപ്പാടം കുഴിമ്പില്‍ താമസിക്കുന്ന എന്‍.കെ മുഹമ്മദ് (70) നെയാണ്. മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മകന്റെ വീട്ടില്‍ താമസിച്ചു വരുന്ന ഇദ്ധേഹത്തെ മകന്റെ വീടിനോട് . ആള്‍താമസമില്ലാത്ത ഇവരുടെ തറവാട് വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് കാണാതായതിനെ തുടര്‍ന്നാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.
കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തി.മുഹമ്മദിന്റെ കൈയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചതിന്റെ തെളിവുകളുണ്ട്. കൊണ്ടോട്ടി സി.ഐ എം ഗംഗാധരന്‍, തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അനേഷണം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
അസ്വാഭാവിക മരണത്തിന് തേഞ്ഞിപ്പലം
പൊലിസ് കേസെടുത്തു. ഭാര്യ: ആസ്യ. മക്കള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ സലീം, അബ്ദുല്‍ റഷീദ്, പരേതയായ നദീറ. മരുമക്കള്‍ ഫാത്തിമ നീരോല്‍പ്പാലം, ജസീറ ദേവതിയാല്‍, റഹീന കൊളക്കാട്ടു ചാലി. സഹോദരങ്ങള്‍ അബ്ദുല്ല, അബ്ദുറഹിമാന്‍, സൈതലവി, ഹസ്സന്‍, അഹമ്മദ് കോയ, ബീവാത്തക്കുട്ടി, ആമിനക്കുട്ടി.
ഖബറടക്കം ഇന്ന് പനയപ്പുറം പള്ളി ഖബര്‍ സ്ഥാനില്‍.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]