മികച്ച വനിത -ശിശുക്ഷേമ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ് മലപ്പുറം കലക്ടര്‍ വ്യാഴാഴ്ച്ച ഏറ്റുവാങ്ങും
മലപ്പുറം: വനിതകളുടെയും കുട്ടികളുടെയും ഭിന്നേശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡ് മലപ്പുറം കലക്ടര്‍ അമിത് മീണ വ്യാഴാഴ്ച്ച ആരോഗ്യം, സാമൂഹ്യനീതി, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍ നിന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കും.
2016-17 വര്‍ഷത്തെ ജില്ലയില്‍ നടത്തിയ വികസന നേട്ടത്തിനാണ് കലക്ടറിന് അവാര്‍ഡിനര്‍ഹനാക്കിയത്. വനിതാ ശിശു വികസന വകുപ്പാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
2016 നവംബറില്‍ ജില്ലാ കലക്ടറായി ജോലിയില്‍ പ്രവേശിച്ച അമിത് മീണ ജില്ലയില്‍ ഐ.സി.ഡി.എസ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കുന്നതില് മികച്ച പങ്ക് വഹിച്ചു. ഭൂമി ലഭ്യമായ 138 അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തുക ലഭ്യമാക്കി. തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കെട്ടിടങ്ങളും നബാര്‍ഡ് പദ്ധതി പ്രകാരം 35 കെട്ടിടങ്ങളും ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചു.
വിവിധ പഞ്ചായത്തുകളില്‍ 47 അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തി നല്കി. അംഗനവാടികളുടെ സമ്പൂര്‍ണമായ വൈദ്യതീകരണം നടപ്പിലാക്കുന്നതില്‍ ഫലപ്രദമായി ഇടപ്പെട്ടു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഐ.സി.ഡിഎസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അംഗനവാടികള്‍ക്ക് ശിശു സൗഹ്യദ ടോയ്ലെറ്റുകളും ചുറ്റുമതിലും നിര്‍മ്മിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്കി. തദ്ദേശ സ്ഥാപനങ്ങളും സമൂഹ്യ നീതി വകുപ്പുമായുള്ള സംയോജനം സാദ്ധ്യമാക്കുന്നതിനും ഇടപ്പെട്ടു.
ഭിന്നശേഷിക്കാര്‍ക്കായി ജില്ലയിലെ അന്താരാഷ്ട്ര നിലവാരമുള്ള പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നിനള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 26 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു ഇതിന് ഒന്നാം ഗഡുവായി 1.88 കോടി രൂപ ലഭിച്ചു. പദ്ധതി ഇപ്പോള്‍ നടപ്പിലാക്കി വരുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക താത്പര്യം പുലര്‍ത്തി.
ഭിന്നശേഷിക്കാര്‍ക്കുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. ഇത്തരക്കാര്‍ക്കായി തീരദേശ മേഖലയില്‍ സഹായ ഉപകരണ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കി.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]