ലോകസഭയില്‍ മുസ്ലിംലീഗ് മുന്ന് സീറ്റ് ആവശ്യപ്പെടണമെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍

മലപ്പുറം: മുസ്ലിംലീഗ് ലോകസഭ തിരഞ്ഞെടുപ്പില്‍ മുന്നൂ സീറ്റ് ആവശ്യപ്പെടണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് തങ്ങള്‍ ഇതാവശ്യപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ കുറിപ്പ് തന്നെയാണെന്ന് തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലിഗ് പാര്‍ട്ടി മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പ്രവര്‍ത്തകര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലം കുറേയായെന്നും പക്ഷേ നേതൃത്വം അക്കാര്യം ഇതുവരെ അറിഞ്ഞ മട്ട് പോലും ഇല്ലെന്നും തങ്ങള്‍ പറയുന്നു. ഈ അവസ്ഥ മാറണം. ഈ തെരഞ്ഞെടുപ്പിലെങ്കിലും മൂന്ന് പാര്‍ലമെന്റ് സീറ്റില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവണം. കാസര്‍കോടോ, പാലക്കാടോ തുടങ്ങി സ്ഥിരം തോല്‍ക്കുന്ന സീറ്റ് ആയാലും പ്രശ്നമില്ല. നമുക്കത് നേടിയെടുക്കണം. അതിന് നേതൃത്വം ആര്‍ജ്ജവം കാണിക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണ രൂപം
ഈ വിട്ടുവീഴ്ചകള്‍ക്കും ഒരു പരിസമാപ്തി വേണ്ടേ ?
ലോകസഭാ ഇലക്ഷന് പടിവാതില്ക്കല് നില്ക്കുമ്പോള് തികച്ചും ന്യായമായ ഒരു അവകാശം അംഗീകരിച്ച് കിട്ടേണ്ട ആവശ്യകതയിലേക്ക് നമ്മുടെ നേതൃത്വം എന്ത് കൊണ്ടും തികച്ചും ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാലങ്ങളായി മുന്നണി ബന്ധത്തിന്റെ അസ്ഥിവാരം ഇളകുന്നതിലുള്ള സങ്കടം കൊണ്ട് എല്ലാം സഹിച്ച് ക്ഷമിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മുഴുവന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി സമവായത്തില്‍ അലിയുന്ന പതിവ് ശൈലിയില്‍ നിന്നും നേതൃത്വം ഒരല്പം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ആനക്ക് അതിന്റെ വലിപ്പം അറിയില്ല എന്ന പോലെയുള്ള അവസ്ഥ ഇനിയെങ്കിലും നാം മാറ്റിയേ തീരൂ.മുസ്ലിം ലിഗ് പാര്‍ട്ടി മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത്, പ്രവര്‍ത്തകര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.പക്ഷെ നേതൃത്വം അക്കാര്യം ഇതുവരെ അറിഞ്ഞ മട്ട് പോലും ഇല്ല. ഈ അവസ്ഥ മാറണം. ഈ തെരഞ്ഞെടുപ്പിലെങ്കിലും മൂന്ന് പാര്‍ലമെന്റ് സീറ്റില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവണം.കാസര്‍കോടോ, പാലക്കാടോ തുടങ്ങി സ്ഥിരം തോല്‍ക്കുന്ന സീറ്റ് ആയാലും പ്രശ്നമില്ല. നമുക്കത് നേടിയെടുക്കണം.അതിന് നേതൃത്വം ആര്‍ജ്ജവം കാണിക്കുമെന്ന പ്രതീക്ഷയോടെ.
പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.