കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട്ടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. പുന്നത്തല ചെലൂര്‍ അബ്ദുല്‍നാസറാണ് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം വിജിലന്‍സ് പിടികൂടിയത്. കുറുമ്പത്തൂര്‍ ചിറ്റിയപ്പുറത്ത് മന്‍സൂറിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്.
ഇയാളുടെ ബന്ധുവിന്റെ വീട് നിര്‍മാണത്തിന് പെര്‍മിറ്റ് നല്കണമെങ്കില് കൈക്കൂലിയായി രണ്ടായിരം രൂപ നാസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം മന്‍സൂര്‍ മലപ്പുറം വിജിലന്‍സിനെ അറിയിക്കുകയും ഡി വൈ എസ് പി. എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ കെണിയൊരുക്കി പിടികൂടുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് പണം വാങ്ങുന്നതിനിടെയാണ് സംഭവം. ഇയാളെ ഇന്ന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും
RECENT NEWS

അങ്ങാടിപ്പുറം ടൗൺ കേന്ദ്രീകരിച്ച് നിരവധി മോഷണം നടത്തിയ പ്രതി പിടിയിൽ
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ടൗണ്‍ കേന്ദ്രീകരിച്ച് കടകളില്‍ മോഷണം നടത്തിയ നിരവധി മോഷണക്കേസുകളിലെ പ്രതി പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയില്‍. പിടിയിലായത് അമ്പതിലധികം മോഷണക്കേസുകളിലെ പ്രതി തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശി വിനോദ് എന്ന ബെന്നി (64) [...]