മരുമകള്‍ വീടുപൂട്ടി പോയി, 75കാരനായ വൃദ്ധന്‍ അന്തിയുറങ്ങുന്നത് നിലമ്പൂര്‍ ബസ് സ്റ്റാന്റില്‍

മരുമകള്‍ വീടുപൂട്ടി പോയി, 75കാരനായ വൃദ്ധന്‍ അന്തിയുറങ്ങുന്നത് നിലമ്പൂര്‍ ബസ് സ്റ്റാന്റില്‍

നിലമ്പൂര്‍: മരുമകള്‍ വീട് പൂട്ടിപ്പോയതിനെ തുടര്‍ന്ന് വൃദ്ധന്‍ കിടക്കാനിടമില്ലാതെ നിലമ്പൂര്‍ പുതിയ ബസ്റ്റാന്റില്‍ അഭയം തേടി. മമ്പാട് പഞ്ചായത്തിലെ തൃക്കൈക്കുത്ത് സ്വദ്ദേശി സ്റ്റാന്‍ലി(75)യാണ് ബസ്‌സ്റ്റാന്റ് വീടാക്കി മാറ്റിയിരിക്കുന്നത്. കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഉടതുണി മാത്രമാണുള്ളത്. വൃദ്ധന്റെ കൈയില്‍ ഒരു കുടയും വെള്ള കുപ്പിയുമുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ ഇബ്രാഹിം ഇല്ലിക്കലാണ് ഇയാള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയത്. തുടര്‍ന്ന് നിലമ്പൂര്‍ പോലീസില്‍ വിവരമറിയിച്ചു.
വൃദ്ധന്‍ പറയുന്നത് ഇങ്ങനെ: തന്റെ ഭാര്യ നേരത്തെ മരിച്ചു. മക്കള്‍ ഇല്ലാത്ത തങ്ങള്‍ എടുത്തു വളര്‍ത്തിയ മകന്റെ ഭാര്യ തന്നെ ഉപദവിക്കുകയാണ്. കഴിഞ്ഞ ദിവസം വീടും പൂട്ടി ഇവര്‍ പോയതോടെ മറ്റ് ഒരു വഴിയുമില്ലാതെ സ്റ്റാന്റില്‍ എത്തുകയായിരുന്നു. ആരുടെയും മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയായി മാറിയിരിക്കുകയാണ് സ്റ്റാന്‍ലി എന്ന ഈ വയോധികന്‍.

Sharing is caring!