പൊന്നാനി മിസ്രി പള്ളിയെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പൊന്നാനി: ചരിത്രപ്രാധാന്യവും, 450 വര്‍ഷത്തിലേറെ പഴക്കവും കണക്കാക്കുന്ന പൊന്നാനി മിസ്രിപ്പള്ളിയെയാണ് മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പൊന്നാനി മുസിരിസ് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പ്രോജക്ട് ഹെറിറ്റേജ് ആര്‍ക്കിടെക്റ്റര്‍ ഡോ. ബെന്നി കുര്യാക്കോസ്, മുസിരിസ് എം.ഡി. നൗഷാദ്, കൊച്ചി മുസിരിസ് ബിയന്റാലെ ക്യൂറേറ്റര്‍ ബോണി തോമസ് എന്നിവര്‍ പള്ളി സന്ദര്‍ശിച്ചതിന് ശേഷമാണ് പള്ളിയെ മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി ജനുവരി 29 ന് നടക്കുന്ന മുസിരിസ് ബോര്‍ഡ് മീറ്റിംഗില്‍ മിസ്രിപള്ളി സംരക്ഷണ ഫയല്‍ ചര്‍ച്ച ചെയ്യും. പള്ളിയെ പഴയ കാല പ്രൗഢിയോടെ സംരക്ഷിക്കുന്നതിനുള്ള ചര്‍ച്ചകളും 29 ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗിലുണ്ടാകും പൊളിച്ചുതുടങ്ങിയ പള്ളിയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൃത്യവും, മെച്ചപ്പെട്ടതുമായ സ്ഥാനകൃത്യത ഉറപ്പ് വരുത്തുന്നതിനു വേണ്ടി ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം പ്രകാരമുള്ള സര്‍വേ ഒരാഴ്ച മുമ്പ് നടന്നിരുന്നു. പള്ളിക്ക് സമീപമുള്ള കുളം, പള്ളി, പളളി പരിസരം ഉള്‍പ്പെടെ ഹെറിറ്റേജ് ഇടനാഴി എന്ന നിലയില്‍ സംരക്ഷിക്കുന്നതിനുള്ള ഒരു സങ്കല്‍പ്പത്തോടെയാണ് പള്ളിയുടെയും അതിന്റെ സമീപത്തിന്റെയും സംയുക്ത ഘടനയെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാവുന്നതിനായാണ് സര്‍വെ നടത്തിയത്. പള്ളിയുടെ സംരക്ഷത്തിന് മുന്നോടിയായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേരളാ റീബിള്‍ഡ് സി.ഒ.എ ഡോ. വേണു ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന് കൃഷ്ണരാജുവിനെ ചുമതലപ്പെടുത്തുകയും ഇതേത്തുടര്‍ന്ന് പള്ളി സംരക്ഷിക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന് കൃഷ്ണരാജു, ഡി.ടി.പി.സി. എംപാനല്‍ ആര്‍ക്കിടെക്ട് വിജയന് എന്നിവര്‍ പള്ളിയിലെത്തുകയും ചെയ്തിരുന്നു. ചരിത്ര പ്രാധാന്യമേറിയ പള്ളി പഴയകാല മാതൃകയിലും, തനിമയിലും തന്നെ നിലനിര്‍ത്തുന്നതിന് വേണ്ടി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പള്ളിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 450 വര്‍ഷം പഴക്കം കണക്കാക്കുന്ന പള്ളി നവീകരണത്തിന് വേണ്ടി പൊളിച്ചു തുടങ്ങിയതോടെയാണ് പ്രതിഷേധം ശക്തമായത്. പൊന്നാനി മുസിരിസ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുന്ന ആരാധനാലയങ്ങളില്‍ ഉള്‍പ്പെട്ട പള്ളിയാണ് മിസ്രിപള്ളി. പള്ളിയെ പൈതൃകസംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അറിയാതെയാണ് കമ്മറ്റി ഭാരവാഹികള്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. കാലപ്പഴക്കത്തിനു പുറമെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരി പോരാട്ടം നയിക്കുന്ന സമയത്തെ പട്ടാളക്കാരുടെ പ്രധാന ഇടവും മിസ്രിപള്ളിയായിരുന്നുവെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]