മദ്രസകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറണം: ഹൈദരലി തങ്ങള്‍

മദ്രസകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറണം: ഹൈദരലി തങ്ങള്‍

 

ചേളാരി: മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 67- ാം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റത്തിന് മദ്‌റസകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മദ്‌റസകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വരുംതലമുറയെ നേരിന്റെ മാര്‍ഗത്തില്‍ ചലിപ്പിക്കേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
സംഘപരിവാര്‍-ബി.ജെ.പി സംഘടനകള്‍ ജനുവരി 3ന് നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ നിരപരാധിയും നിര്‍ദ്ദന കുടുംബാംഗവുമായ മദ്‌റസ അധ്യാപകന്‍ ബായാര്‍ മൂസകുഞ്ഞ് എന്ന അബ്ദുല്‍കരീം മുസ്‌ലിയാരെ ക്രൂരമായി മര്‍ദ്ദിച്ച മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.എ ഖാസിം മുസ്‌ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.കെ. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.എം മുഹ്‌യദ്ധീന്‍ മൗലവി, യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, പിണങ്ങോട് അബൂബക്കര്‍, ടി.പി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. യു.വി.കെ മുഹമ്മദ്, കെ.എം. അബ്ദുല്ല മാസ്റ്റര്‍, ടി.എസ് മൂസ ഹാജി, പി. മാമുക്കോയ ഹാജി, സി.എച്ച് മഹ്മൂദ് സഅദി, എം. സുബൈര്‍, പി.എസ് അബ്ദുല്‍ ജബ്ബാര്‍, യു. മുഹമ്മദ് ശാഫി ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കെ.ടി കുഞ്ഞിമാന്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ ഹംസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സി.കെ.കെ മാണിയൂര്‍, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, സാദാ ലിയാഖത്തലി ഹാജി, കെ.ടി കുഞ്ഞാന്‍, കെ.പി കോയ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, എസ്.വി മുഹമ്മദലി, അബ്ദുറശീദ് ഹാജി പുത്തൂര്‍, വൈ.എം ഉമ്മര്‍ ഫൈസി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി നന്ദി പറഞ്ഞു.

Sharing is caring!