കവിയും സാഹിത്യകാരനുമായ കോട്ടയ്ക്കല്‍ സി എ വാരിയര്‍ മരിച്ചു
കോട്ടക്കല്‍: കവിയും സാഹിത്യകാരനുമായ സി എ വാരിയര്‍ (88) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ വീട്ടിലായിരുന്നു അന്ത്യം. കോട്ടക്കല്‍ ആര്യവൈദ്യശാല ബോര്‍ഡ് അംഗമാണ്. തിരൂര്‍ തുഞ്ചന്‍സ്മാരക ട്രേസ്റ്റ്, എന്‍ വി കൃഷ്ണ വാരിയര്‍ സ്മാരക ട്രസ്റ്റ് തുടങ്ങിയവയിലും അംഗമായിരന്നു. അയ്യപ്പചരിതവും സമ്പൂര്‍ണ രമായണവും, സീതാപരിത്യാഗം (ആട്ടക്കഥ), പ്രഹ്ലാഗ ചരിത്രം, വൈദ്യരത്നത്തിന്റെ ഡയറിയിലൂടെ, പീലിത്തുണ്ടുകള്‍, കയ്പും മധുരവും, അജ്ഞാത സുകൃതങ്ങള്‍ (കവിതാ സമാഹാരം) എന്നിവയാണ് കൃതികള്‍. ഭാര്യ: പരേതയായ കൈതൃകോവില് ചന്ദനക്കാവില്‍ വാരിയത്ത് മാധവികുട്ടി വാരസ്യര്. മക്കള്‍: ഉഷാ രാമകൃഷ്ണന്, സുഭാഷ്. മരുമകന്: രാമകൃഷ്ണന്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]