പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്വന്തംപിതാവിനാല്‍ ഗര്‍ഭിണിയായ പ്രസവിച്ചു, സംഭവം മലപ്പുറത്ത്, പിതാവിന് ജീവപര്യന്തം കഠിന തടവ്

പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്വന്തംപിതാവിനാല്‍ ഗര്‍ഭിണിയായ പ്രസവിച്ചു, സംഭവം മലപ്പുറത്ത്, പിതാവിന് ജീവപര്യന്തം കഠിന തടവ്

മഞ്ചേരി: പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്വന്തംപിതാവിനാല്‍ ഗര്‍ഭിണിയായ പ്രസവിച്ചു, സംഭവം മലപ്പുറത്ത്.
പ്രതിയായ പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ജില്ലയില്‍ ആദ്യമായാണ് പോക്‌സോ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. 2017 ല്‍ കോഡൂരിലാണ് സംഭവം. മലപ്പുറം പൊലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

മാതാവ് മരണപ്പെട്ടതിനാല്‍ പെണ്‍കുട്ടിയും താഴെയുള്ള അഞ്ച് സഹോദരങ്ങളും പിതാവിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയംഗം അഡ്വ. നജ്മല്‍ ബാബു മുമ്പാകെ ഹാജരാക്കുകയും സിഡബ്ല്യുസി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസ്സെടുക്കുകയുമായിരുന്നു. യുക്തിവാദി സംഘം ജില്ലാ നേതാവാണ് പ്രതി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിഷ ജമാല്‍ ജഡ്ജി എ വി നാരായണന്‍ മുമ്പാകെ 13 സാക്ഷികളെ വിസ്തരിച്ചു.

Sharing is caring!