കരിപ്പൂര്‍ വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം: എസ്.വൈ.എസ്

കരിപ്പൂര്‍ വിമാനത്താവളം  സംസ്ഥാന സര്‍ക്കാര്‍  ഏറ്റെടുക്കണം:  എസ്.വൈ.എസ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പരിപൂര്‍ണ്ണ വളര്‍ച്ചക്കും പുരോഗതിക്കും വിമാനത്താവളത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എസ് വൈ എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പുതുതായി തുടങ്ങിയ കണ്ണുര്‍ എയര്‍പോര്‍ട്ടിന് ഇന്ധന നികുതി പത്തു വര്‍ഷത്തേക്ക് കുറച്ച് കൊടുത്തും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും സ്വകാര്യസംരംഭത്തെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാര്‍ കരിപ്പൂരിനെ എല്ലാ നിലയിലും അവഗണിക്കുന്നത് ഖേദകരമാണ്. പ്രവാസികള്‍ക്കും ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും ഏറെ സൗകര്യപ്രദമായ കരിപ്പൂരിനെ തഴയുന്നത് അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം ഇത് സര്‍ക്കാറേറ്റെടുക്കലാണ്. നേരത്തെ ഇത്തരത്തിലൊരു പ്രസ്താവന മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത് ഇപ്പോള്‍ പ്രസക്തമാണ്. ഈ ആവശ്യമുന്നയിച്ച് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, ഹജ്ജ്, വ്യവസായ മന്ത്രിമാര്‍ക്കും, കേന്ദ്ര സിവില്‍വ്യോമയാന മന്ത്രിക്കും നിവേദനം നല്‍കി.
ജില്ല പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു.എം അബൂബക്കര്‍ ,പി.അലവി, ബശിര്‍ പറവന്നൂര്‍ ,സ്വാദിഖ് സഖാഫി, കെ .പി ജമാല്‍, ഇ.കെ മുഹമ്മദ് കോയ സഖാഫി, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, എ.പി ബശീര്‍ ,റഹീം കരുവള്ളി സംബന്ധിച്ചു.

Sharing is caring!