വാഴക്കാട്ടെ വികസന മുന്നണിയെ തകര്‍ത്തത് സി.പി.എമ്മാണെന്ന് വികസന മുന്നണി സ്റ്റിയറിംഗ് കമ്മറ്റി അംഗം

വാഴക്കാട്ടെ വികസന മുന്നണിയെ  തകര്‍ത്തത് സി.പി.എമ്മാണെന്ന്  വികസന മുന്നണി  സ്റ്റിയറിംഗ് കമ്മറ്റി അംഗം

 

എടവണ്ണപ്പാറ:മന്ത്രിയെത്തുന്ന ചടങ്ങില്‍ സി പി ഐ എം നേതാക്കള്‍ക്ക് കൂടെ ഇരിക്കാന്‍ വേണ്ടിയാണ് വാഴക്കാട്ടെ വികസന മുന്നണിയെ സിപിഐ എം തകര്‍ത്തതെന്ന് വികസന മുന്നണി സ്റ്റയറിംങ്ങ് കമ്മറ്റി അംഗം അബ്ദുല്‍ കരീം എളമരം പറഞ്ഞു.വികസന മുന്നണി പ്രസിഡണ്ട് രാജി വെക്കുമ്പോള്‍ മുന്നണി നേതാക്കളെ അറിയിച്ചിരുന്നില്ലന്നും കരീം പറഞ്ഞു.

ലീഗിനെ ഭരണത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസും സി പി ഐ എമും ചേര്‍ന്ന് വാഴക്കാട്ട് രൂപീകരിച്ച വികസന മുന്നണി പൊളിക്കാന്‍ കാരണം വെട്ടത്തൂരിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിനെത്തുന്ന തൊഴില്‍ -എക്‌സെസ് മന്ത്രി ടി പി രാമകൃഷത്തിനൊപ്പം വേദി പങ്കിടാനാണാന്ന് ആരോപണവുമായി വികസന മുന്നണി സ്റ്റിയറിംങ്ങ് കമ്മറ്റി അംഗം എളമരം അബ്ദുല്‍ കരീം.വികസന മുന്നണിയില്‍ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു എന്നും അദ്ധേഹം പറഞ്ഞു.

മദ്യനയത്തിനെതിരെയും നേരത്തേ ഇത്തരം പ്രമേയം അവതരിപ്പിച്ചിരുന്നു. ഹാജറ ടീച്ചര്‍ സി പി ഐ എം പ്രസിഡണ്ട് അല്ലായിരുന്നെന്നും വികസന മുന്നണി പ്രസിഡണ്ടായിരുന്നു എന്നും രാജിക്കൊരുങ്ങുമ്പോള്‍ എന്ത് കൊണ്ട് വികസന മുന്നണി നേതാക്കളെ അറിയിച്ചില്ലന്നും അദ്ധേഹം ചോദിക്കുന്നു.

കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന സി പി എം ആരോപണമാണ് ഇതോടെ മുനയൊടിയുന്നത്. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതിന് സി പി ഐ എം നേതാക്കളെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ചിലരെ തിരിച്ചെടുത്തങ്കിലും പലരും ഇപ്പഴും പുറത്താണ്. മുന്‍ മന്ത്രിയും എം പിയുമായ എളമരം കരീമിന്റെ സഹോദരനടക്കം മെമ്പര്‍ഷിപ്പ് പോലുമില്ലാതെ നില്‍ക്കുകയാണന്നാണ് വിവരം. ഇന്ന് നടക്കാനിരിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതും കണ്ടറിയാം

Sharing is caring!