നിലമ്പൂര്‍: സമസ്തയ്ക്കെതിരേ മന്ത്രി കെ.ടി ജലീലിന്റെ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമെന്നു പി.വി അന്‍വര്‍ എം.എല്‍.എ. മന്ത്രി കെ.ടി ജലീലിന്റെ ആരോപണത്തോടു നിലമ്പൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ഒരു സാമുദായിക സംഘടനയാണ്. സാമുദായിക വിഷയങ്ങളില്‍ അഭിപ്രായം പറയാനും സമസ്തയ്ക്കു സ്വാതന്ത്ര്യമുണ്ട്. സമസ്ത ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണക്കാരാണെന്നു താന്‍ കരുതുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. എല്‍.ഡി.എഫിനും സമസ്തയെക്കുറിച്ച് അങ്ങിനെയാരു അഭിപ്രായമില്ലെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും വിവിധ രാഷ്ട്രീയ ചിന്തയുള്ളവരും സമസ്തയിലുണ്ടെന്നും എം.എല്‍.എ.പറഞ്ഞു.

Sharing is caring!