ഇ.പി ജയരാജനെ പരിഹസിച്ച് കെഎം ഷാജി

മലപ്പുറം: ആലപ്പാട് വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ പ്രസ്താവനയെ പരിഹസിച്ച് കെഎം ഷാജി. ആലപ്പാട് വിഷയത്തില്‍ ഇടപെടുന്നത് മലപ്പുറത്തുള്ളവരാണെന്നും കടലുകള്‍ ഇല്ലാത്ത മലപ്പുറത്തുകാര്‍ എന്തിനാണ് ഈ വിഷയത്തില്‍ ഇടപെടുന്നതുമെന്നുള്ള ജയരാജന്റെ പ്രസ്താവന വിവാദത്തിന് വഴിവെച്ചിരുന്നു. ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ബ്രസീലില്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനൊരോ ഉഷ്ണമേഖലയിലെ ട്രംപ് എന്നാണ് വംശവെറിയുടെ കാര്യത്തില്‍ അറിയപ്പെടുന്നത്. മൂപ്പര്‍ക്ക് അങ്ങനെ അറിയപ്പെടാമെങ്കില്‍ മിതോഷ്ണ മേഖലയിലെ സംഘാക്കളുടെ മോദിയായി എന്ത് കൊണ്ട് തനിക്ക് അറിയപ്പെട്ടു കൂടാ എന്നാണ് ജയരാജന്‍ ചോദിക്കുന്നത്. മുണ്ടുടുത്ത മോദി കൂടെയുള്ളപ്പോള്‍ ശക്തമായ കോംപറ്റീഷന്‍ നേരിടേണ്ടി വരുമെന്ന് ജയരാജനും അറിയാം. പക്ഷേ വയര്‍ നിറച്ചും വിവരമുള്ള ജയരാജന്‍ വിടുമോ?
ആലപ്പാട്ടെ ജനങ്ങളുടെ സമരം ജീവിക്കാന്‍ വേണ്ടിയുള്ളതാണ്. ആ സമരം വിജയിച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാകും. പക്ഷേ ഖനനം വിജയിക്കാതിരുന്നാല്‍ ജയരാജന്റെ കാപ്പി കുടി മുട്ടും. അതു കൊണ്ട് തുട്ട് കിട്ടാന്‍ അഭംഗുരം/അനുസ്യൂതം ഖനനം തുടര്‍ന്നു കൊണ്ടേയിരിക്കും. നോ കോംപര്‍മൈസ്.അത് ഒരു ചെറിയ ടാസ്‌ക്കാണ്. സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരെന്ന് അങ്ങ് വിളിച്ചു കൂവുക. മലപ്പുറത്ത് കടലേ ഇല്ല. ഉള്ള കടലാണെങ്കില്‍ ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ വല്യപ്പയാണ് ബിന്‍ലാദന്‍ എന്നര്‍ത്ഥം. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് ചരിത്രത്തെ വിജ്രംഭിപ്പിച്ച കേരള രാഷ്ട്രീയത്തിലെ മഹാന്‍മാരില്‍ ഒരാളാണ് ഇ പി ജയരാജനെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഡൗട്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
മലപ്പുറമെന്നത്, മാപ്പിളയെന്നത്, വര്‍ണാശ്രമധര്‍മത്തില്‍ ശൂദ്രനെക്കാള്‍ താഴ്ന്നു നില്‍ക്കുന്ന സംജ്ഞയാണ് ഇപ്പോഴും മേലാള വെറിയുടെ വികൃതമായ മനസ്സ് പേറുന്ന ജയരാജ, വിജയരാഘവനെ പോലുള്ള ശിഖണ്ഡികള്‍ക്ക്. ഇന്ത്യയിലെ മാര്‍ക്കിസ്റ്റ് പാര്‍ട്ടി കാലാകാലങ്ങളിലായി തുടര്‍ന്നു വന്ന രീതിയും നീതിയും മറ്റൊന്നല്ല.അംബേദ്ക്കര്‍ എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റായില്ല എന്ന ചോദ്യത്തിന്റെ ഉത്തരം മാത്രം മതിയാകും, തരാതരം വര്‍ഗ്ഗീയത വിളമ്പുന്ന സി പി എം, സംഘ് പരിവാറിന്റെ സഹോദര സ്ഥാപനമാണെന്ന് ബോധ്യപ്പെടാന്‍.
ഏതായാലും മലപ്പുറത്തെ കടലൊക്കെ ജയരാജന്‍ തീരുമാനമാക്കിയ സ്ഥിതിക്ക് സെക്രട്ടറിയേറ്റിലെ ചെകുത്താന്മാരെ ജനങ്ങള്‍ കൂടി തീരുമാനമാക്കിയാല്‍ ആലപ്പാട്ടുകാര്‍ക്കൊപ്പം കേരളവും രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]