ദളിതര്‍ക്ക് ജോലി; ഹിന്ദു ഐക്യം പറയുന്ന എന്‍.എസ്.എസുകാര്‍ക്കും കണ്ടുപടിക്കാം തിരൂരങ്ങാടിയിലെ പി.എസ്.എം.ഒ കോളേജിനെ
തിരൂരങ്ങാടി: ഹിന്ദു ഐക്യമെന്ന പേരില്‍ പിന്നോക്കക്കാരെ കൂട്ട് പിടിക്കുന്ന എന്‍ എസ് എസ് എയിഡഡ് കോളേജുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി നേതാവ് ഒ പി രവീന്ദ്രന്. എയ്ഡഡ് കോളേജുകളില്‍ സംവരണം നടപ്പാക്കണമെന്ന വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചത് എന്‍ എസ് എസ് ആണ്. ഹൈകോടതി എയ്ഡഡ് കോളേജുകളില്‍ സംവരണം നടപ്പാക്കുന്നത് തടയുകയും ചെയ്തു. എന്നാല്‍ എന്‍ എസ് എസിനെ പോലെയുള്ള സംഘടനകള്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംവരണത്തെ എതിര്‍ക്കുമ്പോള്‍ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ സംവരണത്തെ സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മലപ്പുറം തിരൂരങ്ങാടി പി എസ് എം ഒ കോളേജ് കഴിഞ്ഞ നവംബറില്‍ ഉദ്ദ്യോഗര്ത്ഥികള്ക്കായി നടത്തിയ അഭിമുഖത്തിന് ശേഷം ഓപണ്‍ മെറിറ്റില്‍ ജോലി നല്‍കിയത് ദളിത് വിഭാഗത്തില്‍ നിന്നൊരാള്ക്കാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കേണ്ടതില്ല എന്ന് യു ജി സി നിഷ്കര്‍ഷിക്കുമ്പോഴാണ് ഒരു മുസ്ലിം മാനേജ്മെന്റ് സ്ഥാപനം ഇത്തരമൊരു നിലാപാട് എടുക്കുന്നത്. എന്നാല്‍ എന്‍ എസ് എസിന്റെ കീഴിലുള്ള ആയിരത്തിലേറെ കോളേജുകളില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രാതിനിധ്യം നാമമാത്രമാണ്. എന്‍.എസ്. എസിനെ പോലെയുള്ള സംഘടനകള്‍ ഭരണഘടന വാഗ്ദാനം ചെയ്യു സംവരണത്തെ എതിര്ക്കുമ്പാഴാണ് ന്യൂനപക്ഷ സമുദായങ്ങള്‍ ഇത്തരമൊരു സമീപനം സ്വീകരിക്കുതെന്നും ശ്രദ്ധേയമാണ്. പന്തളം എന്‍ എസ് എസ് കോളേജ് എന്‍ എസ് എസ് മാനേജ്മെന്റിന് കീഴിലുള്ള കോളേജുകളില്‍ തൊണ്ണൂറ് ശതമാനത്തിലധികം അധ്യാപകരും നായര്‍ സമുദായത്തില്‍ നിന്നാണ്. പന്തളം എന്‍എസ് എസ് കോളേജിലെ 16 അധ്യാപകരും 6 അനധ്യാപകരും നായര്‍ സമുദായത്തില്‍ നിന്നാണ്.
കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് എയിഡഡ് സ്ഥാപനങ്ങളില്‍ 50 ശതമാനം നിയമനങ്ങള്‍ അത് നടത്തുന്ന സമുദായങ്ങള്‍ക്ക് നടത്താമെന്നാണ്. ബാക്കി 50 ശതമാനം നിയമനങ്ങള്‍ ഓപ്പണ്‍ മെറിറ്റില്‍ നല്‍കണമെന്ന് പറയുമ്പോഴും എന്‍ എസ് എസ് മറ്റ് സമുദായങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ നിയമനം നല്കാന് തയ്യാറാകുന്നില്ല. മഞ്ചേരി എന്‍ എസ് എസ് കോളേജില്‍ മാത്രമാണ് ഒരു ദളിത് അധ്യാപകനുള്ളത്. മുസ്ലിം – ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകള്‍ മറ്റ് സമുദായങ്ങള്‍ക്ക് നല്കുന്ന പരിഗണന പോലും എന്‍ എസ് എസ് നടത്തുന്ന കോളേജുകള്‍ പട്ടികവര്?ഗ വിഭാ?ഗങ്ങള്‍ക്ക് നല്‍കുന്നില്ല. ജനസംഖ്യാനുപാതികമായിട്ട് ലഭിക്കേണ്ടതിനേക്കാള്‍ പ്രാതിനിധ്യമാണ് നായര്‍ സമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ കിട്ടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 44 ശതമാനമാണ് അവരുടെ പ്രാതിനിധ്യം. ഇത് ശരിക്കും അധിക പ്രതിനിധ്യമാണ്. മറ്റ് സവര്‍ണ സമുദായങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വീസുകളില്‍ ഈ അധിക പ്രാതിനിധ്യം കാണാം. അതേസമയം മുസ്ലിം സമുദായത്തിന്റെ പ്രതിനിധ്യം -135 ശതമാനമാണ്. സര്‍ക്കാര്‍ സര്‍വീസിലുള്ള മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യ കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗങ്ങളും ഇതേ പ്രതിസന്ധി നേരിടുന്നു. യുജിസിയുടെ ആള് ഇന്ത്യ ഹയര്‍ എഡ്യൂകേഷന്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 74 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള 89 ശതമാനം അധ്യാപകരും സവര്‍ണ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം വെറും 11 ശതമാനം മാത്രമാണ്. ഇത്രയും പ്രാതിനിധ്യം അധികമുള്ള സമുദായങ്ങള്‍ക്കാണ് സാമ്പത്തിക സംവരണത്തിലുടെ വീണ്ടും 10 ശതമാനം സംവരണം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ പോലും 96% ശതമാനവും സവര്‍ണ സമുദായങ്ങളാണ്. സവര്‍ണര്‍ക്കുള്ള സംവരണം അത് കൊണ്ട് തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്. കേരളത്തില്‍ മൊത്തം 5 ലക്ഷം 11000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണുള്ളത്.
അതില്‍ 1 ലക്ഷം പേരെയെങ്കിലും നിയമിക്കുന്നത് പി.എസ്.സി വഴിയല്ലാതെയാണ്. അവിടെ സംവരണം പാലിക്കുന്നില്ല. അവിടെ അധികാരപങ്കാളിത്തത്തിന് അവസരം കിട്ടുന്നത് സവര്‍ണര്‍ക്കാണ്. 39 ശതമാനം എയ്ഡഡ് മേഖലയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സംവരണം പാലിക്കുന്നില്ല. സംവരണം പ്രതിനിധ്യ കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പറയുമ്പോഴാണ് പിന്നോക്ക വിഭാ?ഗങ്ങള്‍ അധികാരത്തില്‍ നിന്നും അവസരങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്നത്. എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കാനും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുമുള്ള സമരം ശക്തമാക്കാനാണ് എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി ലക്ഷ്യമിടുന്നതെന്നും ഒപി രവീന്ദ്രന് പറഞ്ഞു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]