ഈറ്റ കാട്ടുവളളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം ജില്ലാതല ആനുകൂല്യ വിതരണ മേള എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ഈറ്റ കാട്ടുവളളി തഴ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം  ജില്ലാതല ആനുകൂല്യ വിതരണ  മേള എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മലപ്പുറം: ഈറ്റ കാട്ടുവളളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം ജില്ലാതല ആനുകൂല്യ വിതരണ മേള ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ.നിര്‍വ്വഹിച്ചു ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി അലക്‌സാണ്ടര്‍ അദ്യക്ഷത വഹിച്ചു .ബോര്‍ഡ് മെംബര്‍ സാജു തോസ് സ്വാഗതം പറഞ്ഞു എസ്. ടി. യു. ജില്ലാ വൈസ് പ്രസിഡന്റ് സി.അബ്ദുല്‍ നാസര്‍ നന്ദി പറഞ്ഞു ക്ഷേമ ബോഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.കെ.വേലായുധന്‍, എ.ആര്‍.വേലു (സി.ഐ.ടി.യു),പി.കെ.എം.ബഷീര്‍ (ഐ.എന്‍.ടി.യു.സി),അഡ്വ.കെ.മോഹന്‍ദാസ് (എ.ഐ.ടി.യു.സി),ബി.കെ.സൈതു, കെ.എം.സൈതലവി (എസ് ടി. യു) പ്രസംഗിച്ചു. 100 പ്രസവാനുകൂല്യവും. 100 വിവാഹ ധനസഹായമുള്‍പ്പെടെ 200 പേര്‍ക്ക് 18. ലക്ഷം രൂപ യുടെ ആനുകൂല്യം വിതരണം ചെയതു മലപ്പുറം ജില്ലയില്‍ വച്ച് ആദ്യമായാണ് ഈറ്റ കാട്ടുവള്ളി ക്ഷേമനിധി ബോഡിന്റെ ആനുകൂല്യ വിതരണ മേള സംഘടിപ്പിക്കുന്നത്.

Sharing is caring!