കെ. മുഹമ്മദ് റിയാസിന് അറബിക് സാഹിത്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ട്രേറ്റ്

കെ. മുഹമ്മദ് റിയാസിന്  അറബിക് സാഹിത്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ട്രേറ്റ്

മലപ്പുറം: വളാഞ്ചേരി എം.ഇ.എസ് കേവീയം കോളജിലെ അസി.പ്രൊഫ. കെ. മുഹമ്മദ് റിയാസിന് അറബിക് സാഹിത്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ട്രേറ്റ് ലഭിച്ചു. ഈജിപ്ത് മുന്‍മന്ത്രിയും സാഹിത്യകാരനുമായ യൂസുഫ് അസ്ലിബാഇയുടെ നോവലുകളിലെ രാഷ്ട്രീയ, സാമൂഹ്യ പ്രശ്നങ്ങള്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കാലിക്കറ്റ് സര്‍വകലാശാലയിലെ അറബിക് വിഭാഗം മേധാവി ഡോ. ഇ. അബ്ദുല്‍ മജീദിന്റെ കീഴിലായിരുന്നു ഗവേഷണം. അങ്ങാടിപ്പുറം പരിയാപുരം സ്വദേശി കുന്നുമ്മല്‍ ഹംസയുടേയും മൈമൂനയുടേയും മകനാണ്. ഭാര്യ: ഹിബ ഉപ്പുക്കോടന്‍ ഉമ്മര്‍, മകള്‍: ദുആ മെഹ് നൂര്‍.

Sharing is caring!