വാട്ടര്‍ ടാങ്കിന്റെ തറയിലെ കല്ല്തലയില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു

വാട്ടര്‍ ടാങ്കിന്റെ തറയിലെ  കല്ല്തലയില്‍ വീണ്  രണ്ടര വയസ്സുകാരി മരിച്ചു

എടപ്പാള്‍: ചങ്ങരംകുളം ഒതളൂര്‍ മുള്ളംകുന്നത്തുവളപ്പില്‍ ഫൈസലിന്റെ മകള്‍ ഫൈഹ (രണ്ടര) തലയില്‍ കല്ല് വീണു മരിച്ചു. മാതാവ് തുണി അലക്കുന്നതിന് സമീപം കളിച്ചു കൊണ്ടിരുന്നതിനിടയില്‍ സമീപത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിന്റെ തറയിലെ കല്ലിളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ഉടന്‍ സമീപത്തെ അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് ഫൈസല്‍ വിദേശത്താണ്. മൃതദേഹം കോക്കൂര്‍ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: ഫഹീം, ഫൈസാന്‍.

Sharing is caring!