കലകളുടെ ആവേശം ആഭാസത്തിലേക്ക് വഴി തെറ്റുന്നത് ന്യായീകരിക്കാന്‍ ആവില്ലെന്ന് ആലിക്കുട്ടി മുസ്ലിയാര്

മലപ്പുറം: മനുഷ്യന്റെ സാംസ്കാരിക അസ്തിത്വം സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ് കലകളെന്നും അതിനാല്‍ അവ അതിന്റെ പവിത്രതയോടെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅഃ കെ.ആലിക്കുട്ടി മുസ്ലിയാര് പ്രസ്താവിച്ചു. കലകളുടെ ആവേശം ആഭാസത്തിലേക്ക് വഴി തെറ്റുന്നത് ഒരിക്കലും ന്യായീകരിക്കപ്പെടാന്‍ ആവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ കീഴിലുള്ള എഴുപത് സഹ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാമത്സരമായ ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ് ഫിനാലെയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് വിഭാഗങ്ങളിലായി 600 വിദ്യാര്‍ത്ഥികളാണ് ഫെസ്റ്റ് ഫിനാലെയില്‍ മല്‍സരിക്കുന്നത്. ജാമിഅഃ കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ എട്ട് വേദികളില്‍ രണ്ട് ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റ് ഫിനാലെ ഇന്ന് (ബുധന്‍) വൈകുന്നേരം ആറ് മണിക്ക് സമാപിക്കും.
ഹംസ ഫൈസി ഹൈതമി അധ്യക്ഷ വഹിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, എന്‍ സൂപ്പി, പുത്തനഴി മൊയ്തീന് ഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ടി.എച്ച് ദാരിമി, ളിയാഉദ്ദീന്‍ ഫൈസി, സുലൈമാന്‍ ഫൈസി, ശിാഹാബ് ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഉമര്‍ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി, അബു ഫൈസി തിരൂര്‍ക്കാട് എ. ബാപ്പു ഹാജി, എ.ടി മുഹമ്മദലി ഹാജി സംസാരിച്ചു.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും