അബ്ദുല്‍ വഹാബ് എം.പിയുടെഇടപെടല്‍ ഫലംകണ്ടു, രാജ്യറാണി എക്സ്പ്രസ് ഇനി സ്വതന്ത്ര ട്രെയിന്‍

അബ്ദുല്‍ വഹാബ്  എം.പിയുടെഇടപെടല്‍  ഫലംകണ്ടു, രാജ്യറാണി എക്സ്പ്രസ്  ഇനി സ്വതന്ത്ര ട്രെയിന്‍

ന്യൂഡല്‍ഹി: രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിന്‍ ആക്കി റയില്‍വേ മന്ത്രി പിയൂഷ് ചൗള ഉത്തരവിറക്കി. മലപ്പുറം ജില്ലയുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് മന്ത്രി ഇന്നലെ പച്ചക്കൊടി കാട്ടിയത്. പി വി അബ്ദുല്‍ വഹാബ് എം പി ഇന്നലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴച്ചയെ തുടര്‍ന്നാണ് ഏറെ നാളായി തീര്‍പ്പാകാതെ ഇരുന്നിരുന്ന ഫയലില്‍ തീരുമാനമായത്.

മലപ്പുറത്തിന്റെ തെക്ക്-കിഴക്ക് പ്രദേശത്ത് കഴിയുന്നവര്‍ക്ക് തിരുവനന്തപുരത്തേക്കും, തിരിച്ചുമുള്ള യാത്രാ മാര്‍ഗമായിരുന്ന രാജ്യറാണി എക്സ്പ്രസ്. നിലവില്‍ അമൃത എക്സ്പ്രസുമായി ചേര്‍ന്ന് ലിങ്ക് ട്രെയിന്‍ ആയാണ് രാജ്യറാണി സര്‍വീസ് നടത്തുന്നത്. കോച്ചുകളുടെ പരിമിതമായ എണ്ണവും, സമയ ക്രമീകരണവും നിലമ്പൂരില്‍ നിന്നും ട്രെയിനിലുള്ള യാത്ര ദുഷ്‌കരമാക്കിയിരുന്നു. രാജ്യറാണി സ്വതന്ത്രമാകുന്നതോടെ ഇതിനെല്ലാം പരിഹാരം ആവുകയാണ്.

ഏറെ നാളത്തെ പരിശ്രമത്തിനാണ് ഫലം കണ്ടതെന്ന പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ രാജ്യറാണി സ്വതന്ത്രമാക്കുന്നതിന് റയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. മന്ത്രിയുടെ അനുമതിക്കാണ് കാത്തിരുന്നത്. ഇനി പുതിയ ടൈം ടേബിളില്‍ രാജ്യറാണി ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് എം പി പറഞ്ഞു.

രാജ്യറാണി എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചതു മുതല്‍ തന്നെ നിലമ്പൂരിലും, സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ ട്രെയിന്‍ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിവിധ തലങ്ങളില്‍ നടത്തിയ സമ്മര്‍ദവും, പരിശ്രമവുമാണ് ഇതോടെ സഫലം ആയിരിക്കുന്നത്.

Sharing is caring!