ഗവര്‍ണര്‍ പി.സദാശിവം 11ാം തിയ്യതി മലപ്പുറം ജില്ലയില്‍
മലപ്പുറം: ബേഠി ബചാവോ ബേഠീ പഠാവോ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന ഭസുവര്‍ണ കന്യക’ എന്ന സ്ത്രീശാക്തീകരണ പദ്ധതി ഗവര്‍ണര്‍ പി സദാശിവം ജനുവരി 11 ന് മലപ്പുറത്ത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മലപ്പുറം ടൗണ്‍ ഹാളിലാണ് പരിപാടി. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം, പെണ്‍കുട്ടികളിലെ പോഷകക്കുറവ് എന്നീ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കലാപ്രകടനം നടത്തിയ കുട്ടികള്‍ക്ക് ഗവര്‍ണര്‍ സമ്മാനങ്ങള്‍ നല്‍കും. പരിപാടികള്‍ വൈകീട്ട് അഞ്ച് വരെ നീണ്ടുനില്‍ക്കും.
ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ഡയറക്ടര്‍ എസ് സുബ്രഹ്മണ്യന്‍, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് പ്രതിനിധി ഡോ. പി.എ മേരി അനിത, അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ്, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




