അമേരിക്കയില്‍ നടക്കുന്ന വേള്‍ഡ് സ്കൗട്ട് ഒളിമ്പിക്സിന് വൊളന്റിയറായി മലപ്പുറത്തുകാരന് ഫാസില്‍ മാജിദ്
തവനൂര്‍: ജൂലൈ 22 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നോര്‍ത്ത് അമേരിക്കയില്‍ വച്ച് നടക്കുന്ന വേള്‍ഡ് സ്കൗട്ട് ഒളിമ്പിക്സില്‍ വൊളന്റിയറായി ജൂലൈ 18 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ സേവനമനുഷ്ടിക്കുന്നതിന് കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ കാമ്പസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫാസില്‍ മാജിദിന് സെലക്ഷന് കിട്ടി. ഐഡിയല്‍ സ്കൂളില്‍ ആറ് വര്‍ഷത്തോളം സ്കൗട്ട് അംഗമായിരുന്ന ഫാസില്‍ മാജിദ് രാഷ്ര്ടപതി അവാര്‍ഡ്, രാജ്യ പുരസ്കാര്‍ അടക്കം ഭാരത് സ്കൗട്ടിന്റെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആദ്യമായാണ് സ്കൗട്ട് വേള്‍ഡ് ഒളിമ്പിക്സിലേക്ക് വൊളന്റിയറായി ഒരു വിദ്യാര്‍ഥിക്ക് അനുമതി ലഭിക്കുന്നത്. ഐ.എസ്.ടി മെമ്പര്‍ഷിപ് ലഭിച്ച ഫാസില്‍ മാജിദ് ഐഡിയല്‍ സ്ഥാപനങ്ങളുടെ മാനേജര്‍ മജീദ് ഐഡിയലിന്റെയും കടകശ്ശേരി അമ്മായത്ത് ഫൗസിയയുടെയും മൂത്ത മകനാണ്. ഐഡിയല്‍ സ്്കൂളില്‍ പഠിക്കുന്ന സഹോദരങ്ങളായ ഫസ്നാ മാജിദ ഗൈഡ്സിലും, ഫെബിന് മജീദ് കബ്സിലും സജീവമായി തുടരുന്നു.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




