മന്ത്രി ജലീലിനെ ചുമുട്ടയെറിഞ്ഞ മൂന്ന് യൂത്ത്‌കോണ്‍ഗ്രസുകാര്‍ പിടിയില്‍

മന്ത്രി ജലീലിനെ ചുമുട്ടയെറിഞ്ഞ മൂന്ന്  യൂത്ത്‌കോണ്‍ഗ്രസുകാര്‍ പിടിയില്‍

മഞ്ചേരി: മഞ്ചേരിയിലെത്തിയ മന്ത്രി കെ ടി ജലീലിന്റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കരുവമ്പ്രം പുല്ലൂര്‍ കൊടവണ്ടി മുഹമ്മദ് ഷാന്‍ (26), മഞ്ചേരി പുല്ലഞ്ചേരി കുവ്വക്കാടന്‍ ഹംസ (28), നറുകര വട്ടപ്പാറ കുണ്ടുപറമ്പില്‍ മുഹമ്മദ് റാഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് മഞ്ചേരി സി ജെ എം കോടതി മുമ്പാകെ ഹാജരാക്കി.

യൂത്ത് ലീഗ് പ്രവര്‍ത്തകരായ ആമയൂര്‍ സ്വദേശി ഷൈജല്‍ (36), മുട്ടിപ്പാലം സ്വദേശി കൂളമഠത്തില്‍ സാദിഖ് (30), പയ്യനാട് മുരിങ്ങത്ത് നിഷാദ് (32), മഞ്ചേരി നൈനാം വളപ്പില്‍ മുഹമ്മദ് അര്‍ഷിദ് (29), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടര്‍കുളം സ്വദേശി തുപ്പത്ത് ഷബീര്‍ കുരിക്കള്‍(34) എന്നിവരാണ് സംഭവ സ്ഥലത്തുവെച്ചു തന്നെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായവര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മധുസൂദനന്‍ താത്കാലിക ജാമ്യം അനുവദിച്ചിരുന്നു.

Sharing is caring!