മലപ്പുറം പന്താരങ്ങാടിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങലില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു – താനൂര്‍ ഓലപ്പീടിക ചെറുവത്ത് കൊറ്റയില്‍ സുബൈറിന്റെ മകന് ശമീം (22) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ പരപ്പനങ്ങാടി ഉള്ളണം സ്വദേശി തുളസിയുടെ മകന് സുപ്രീത് (21) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11-45 ഓടെയാണ് അപകടം. ചെമ്മാട് ഭാഗത്തുനിന്ന് ബൈക്കില്‍ വരികയായിരുന്നു ഇവര്‍. ഇതിനിടെ കേടുവന്ന ഒരു ഓട്ടോറിക്ഷ കയറില്‍ കെട്ടിവലിച്ചുകൊണ്ടുവരികയായിരുന്ന കയറില്‍ ഇവരുടെ ബൈക്ക് കുടുങ്ങി മറിയുകയായിരുന്നുവത്രെ.
ഇരുവരും പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്. പഠന സമയം കഴിഞ്ഞ ശേഷം കാറ്ററിംഗിംഗ് ജോലിക്ക് പോകാറുള്ള ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മാതാവ് മാരിയത്ത്.
സഹോദരിമാര്‍ :സുമയ്യ, സുറുമി .
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]