മഞ്ചേരി നഗരസഭാ ആരോഗ്യ സ്ഥിര സമിതി അദ്ധ്യക്ഷയായി അഡ്വ. ബീന ജോസഫിനെ എതിരില്ലാതെ തെരഞ്ഞെടുത്തു

മലപ്പുറം: മഞ്ചേരി നഗരസഭയുടെ ആരോഗ്യ സ്ഥിര സമിതി അദ്ധ്യക്ഷയായി കോണ്‍ഗ്രസ്സിലെ അഡ്വ. ബീന ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗും കോണ്‍ഗ്രസ്സു തമ്മിലുണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ലീഗിലെ ടി എം സമീറ മുസ്തഫ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഇന്ന്രാവിലെ 10.30നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഇടതുമുന്നണിയില്‍ നിന്ന് ആരും മത്സരിക്കാന്‍ മുന്നോട്ടു വരാത്തതിനാലാണ് ബീന ജോസഫിനെ വരണാധികാരിയായ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി കൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. നഗരസഭാദ്ധ്യക്ഷ വി എം സുബൈദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉപാദ്ധ്യക്ഷന്‍ വി പി ഫിറോസ്, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി, കൗണ്‍സിലര്‍മാരായ അജ്മല്‍ സുഹീദ്, സിക്കന്തര്‍ ഹയാത്ത്, പി ജി ഉപേന്ദ്രന്‍, സക്കീന, ആക്കല മുസ്തഫ, അലവി മാര്യാട്, കോണ്‍ഗ്രസ് നേതാക്കളായ വല്ലാഞ്ചിറ ഷൗക്കത്തലി, അഡ്വ. പി വി അഹമ്മദ് കുട്ടി, ഹുസൈന്‍ വല്ലാഞ്ചിറ, പറമ്പന്‍ റഷീദ്, പി ഡി ജോസഫ്, ഡി എ ഹരിഹരന്‍ പങ്കെടുത്തു.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]