ശബരിമലയില്‍ യുവതീപ്രവേശനത്തിനെതിരായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി കുഞ്ഞാലിക്കുട്ടി നരേന്ദ്രമോദിയെ കാണുമെന്ന് രാഹുല്‍ ഈശ്വര്‍
മലപ്പുറം: ശബരിമലയില്‍ യുവതീപ്രവേശനത്തിനെതിരായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നരേന്ദ്രമോദിയെ കാണുമെന്ന് രാഹുല്‍ ഈശ്വര്‍.എല്ലായ്പ്പോഴും ശബരിമലയെ പിന്തുണയ്ക്കുന്നതിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും മുസ്ലിം ലീഗിനും ട്വീറ്റിലൂടെ രാഹുല്‍ നന്ദി പ്രകാശിപ്പിച്ചു. എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ അവകാശവാദം കുഞ്ഞാലിക്കുട്ടിയോ മുസ്ലിം ലീഗ് നേതൃത്വമോ സ്ഥിരീകരിച്ചിട്ടില്ല.
ആചാരലംഘനം നടന്നാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ അന്ന് അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടിയാണ് ഇന്നത്തേതെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. നട അടയ്ക്കാന്‍ ദേവസ്വം ബോര്‍ഡിനോടോ സര്‍ക്കാരിനോടോ ആലോചിക്കേണ്ട ആവശ്യം തന്ത്രിയ്ക്കില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ എന്നും രാഹുല്‍ ചോദിക്കുന്നു. തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോലെന്ന് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മനസിലായില്ലേ എന്നും രാഹുല്‍ ഫെയ്സ്ബുക്ക് ലൈവില്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ശബരിമലയെ പിന്തുണച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് യുവതീ പ്രവേശം നടന്നത്. രാത്രിയുടെ മറവില്‍ യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് എത്തുമ്പോള്‍, ചോദിച്ച ഭക്തരോട് ഇവര്‍ ട്രാന്സ്ജെന്ററുകളാണെന്നാണ് മറുപടി കൊടുത്തതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു.
ശബരിമലയില്‍ മുഖ്യമന്ത്രിയും പൊലീസും നടത്തിയ വളരെ തരംതാണ പ്രവൃത്തിയാണ്. ജനുവരി 22 ന് കേസ് പരിഗണിക്കുമ്പോള്‍ ഇത് സര്‍ക്കാര്‍ ആയുധമാക്കിയേക്കാമെങ്കിലും പോരാട്ടവുമായി മുന്നോട്ടുപോകുെമന്ന് രാഹുല്‍ വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി കൊടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചന നടത്തി യുവതികളെ കയറ്റിയത് ഹിന്ദുക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]