വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ രാത്രിയില്‍ കത്തിനശിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുന്നപ്പള്ളി കൂളിയാട്ടില്‍ അനീഷ് ചാക്കോ(26), നാരങ്ങാക്കുണ്ട് സ്വദേശി ജോസഫ് റെയ്ബിന്‍(18) എന്നിവരെയാണ് സി.ഐ. ടി.എസ്. ബിനുവിന്റെ നിര്‍ദേശപ്രകാരം അറസ്റ്റുചെയ്തത്.

ഞായറാഴ്ച രാത്രി എരവിമംഗലത്ത് ചിരുകണ്ടന്‍കുഴി ജോണ്‍സന്റെ ഓട്ടോയാണ് കത്തിനശിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികളെ പുതുവത്സരത്തലേന്ന് രാത്രി എ.എസ്.ഐ. അനില്‍ അറസ്റ്റുചെയ്യുകയായിരുന്നു. ഒരേ ഇടവക്കാരായ ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സി.ഐ. പറഞ്ഞു.

Sharing is caring!