നാളെ നടക്കുന്ന വനിതാ മതിലില്‍ മന്ത്രി ജലീല്‍ കുടുംബ സമേതം പങ്കെടുക്കും
മലപ്പുറം: നാളെ നടക്കുന്ന വനിത മതിലില്‍ ഉന്നത വിദ്യാഭ്യസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ കുടുംബ സമേതം പങ്കെടുക്കും. മലപ്പുറം നഗരത്തിലാണ് മന്ത്രി പങ്കെടുക്കുക. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മറിയം ധവള , മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍, സാംസ്കാരിക പ്രവര്‍ത്തകരായ നിര്‍മ്മല മലയത്ത്, നാടക നടി വിജയലക്ഷ്മി, ഡബിംഗ് ആര്‍ടിസ്റ്റ്. ഹഫ്സത്ത് നിലമ്പൂര്‍, ഫാത്തിമ ഇമ്പിച്ചിബാവ, സാഫ് ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് പ്രജിത, പി.കെ. സൈനബ, അഡ്വ. കെ.പി.സുമതി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. ഗിരിജ തലേക്കര, അജിത്രി. സുഷമ നസീമ സലിം, ഗൗരി ടീച്ചര്‍, പി.മൈമൂന തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിലായി മതിലിന്റെ ഭാഗമാവും.
നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീ-പുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാതയില്‍ തീര്‍ക്കുന്ന വനിത മതിലില്‍ ജില്ലയില്‍ 180000 പേര് അണിനിരക്കും. ഐക്കരപ്പടി മുതല്‍ പുലാമന്തോള്‍ വരെയുള്ള 55 കിലോമീറ്റര്‍ നിളത്തിലാണ് ജില്ലയില്‍ മതിലുയരുക. നാലുമണിക്ക് തീര്‍ക്കുന്ന വനിതാ മതിലിന് ശേഷം ജില്ലയിലെ തെരഞ്ഞെടുത്ത 10 കേന്ദ്രങ്ങളില്‍ സാസ്കാരിക നേതാക്കളുടെ നേത്യത്വത്തില്‍ പ്രത്യേക സമ്മേളനവും ഉണ്ടാവും.
ജില്ലയിലെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ കക്ഷി രാഷ്ര്ടീയ മത, സമുദായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ ഭാഗമാകും. മതിലില്‍ അണിനിരക്കുന്നവര്‍ പകല്‍ മൂന്നിന് ദേശീയപാതയില്‍ എത്തും. 3.45 ന് റിഹേഴ്സല്‍ നടക്കും. നാലിന് വനിതാ മതില് തീര്‍ക്കും. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ എടുക്കും.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]