കനത്ത പോലീസ് സുരക്ഷയിലും മന്ത്രി ജലീലിന് കരിങ്കൊടി, രണ്ടുംകല്‍പിച്ച് യൂത്ത്‌ലീഗ്

കനത്ത പോലീസ് സുരക്ഷയിലും മന്ത്രി ജലീലിന് കരിങ്കൊടി,  രണ്ടുംകല്‍പിച്ച് യൂത്ത്‌ലീഗ്

പൊന്നാനി: മുഖ്യമന്ത്രി പങ്കെടുത്ത സ്ത്രീകളുടെയും – കുട്ടികളുടെയുംആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രി കെ.ടി ജലീലിനുനേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി കരിങ്കൊടി വീശി. ഉദ്ഘാടന വേദിക്ക് കിലോമീറ്ററുകള്‍ ദൂരെ ചമ്രവട്ടം ജംഗ്ഷനില്‍ വെച്ചാണ് മന്ത്രിക്കു നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്.മന്ത്രി വരുമ്പോള്‍ കരിങ്കൊടി കാട്ടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.മന്ത്രിയുടെ വാഹനം വരുന്നത് കണ്ട് പ്രതിഷേധക്കാര്‍ റോഡിലേക്കിറങ്ങിയെങ്കിലും, പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചു.മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനിടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിയത്. ആഴ്ചകള്‍ക്ക് മുമ്പ് പൊന്നാനിയില്‍ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയും മന്ത്രി ജലീലിന്റെ വാഹനത്തിന് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും, കരിങ്കൊടി വീശുകയും ചെയ്തിരുന്നു.ഫൈസല്‍ കടവ്, നൗഷാദ് വി പി. ഷബീര്‍ ബിയ്യം, എന്‍ ഫസലുറഹ്മാന്‍, എ എം സിറാജുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!