മുത്വലാഖ്: ഭരണഘടനയിലെ കണ്ണികള്‍ എടുത്തുമാറ്റുന്നത് വേദനാജനകം: കാന്തപുരം

മുത്വലാഖ്: ഭരണഘടനയിലെ കണ്ണികള്‍ എടുത്തുമാറ്റുന്നത് വേദനാജനകം: കാന്തപുരം

മലപ്പുറം: അല്ലാഹുവിന്റെ മതമാണ് ഇസ്ലാമെന്നും അത് ആരെയും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ഇസ്ലാമിക് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാം, അതിന്റെ നിയമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ആരെയും അതിന്റെ പേരില്‍ അക്രമിക്കുന്നില്ല. ഇതാണ് നമ്മുടെ നയം. ഈ നിയമം നിലനിറുത്താന്‍ഇന്ത്യന്‍ ഭരണഘടനയിലെ കണ്ണികള്‍,നിയമങ്ങള്‍ എടുത്തുമാറ്റുന്നത അങ്ങേയറ്റം വേദനാജനകമാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സ്വലാത്ത് നഗറില്‍ ഇന്നലെ വൈകുന്നേരം ഏഴിന് സംഘടിപ്പിച്ച ദേശീയ ഇസ്ലാമിക് സെമിനാറില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ധേഹം.മുത്വലാഖിനെ കുറിച്ച് വൈസനിയം പൊതുസമ്മേളനനമായ ഇന്ന് കൂടുതല്‍ വെളിപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു.
ദേശീയഗാനം മദ്രസകളില്‍ ആലപിക്കാത്തതിനാല്‍ മദ്രസാഅധ്യാപകരെ വ്യാപകമായി യുപിയില്‍ ജയിലിലിട്ടിരിക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ ഇവിടത്തെ അവസ്ഥ. അത് വളരെ ഗൗരവമായി നാം ചിന്തിക്കണം. ദേശീയ ഗാനത്തെ ദേശീയ ഗാനമായി അംഗീകരിക്കുക എന്നല്ലാതെ, എല്ലാ മദ്രസകളിലും എല്ലാ ദിവസവും ആലപിക്കണമെന്ന് പറയുന്നത് കഴിഞ്ഞകാലത്തെ കോടതി വിധിക്കെതിരാണ്. വളരെ ആത്മസംയമനത്തോടുകൂടി കാര്യങ്ങളെ സമീപിക്കണം-കാന്തപുരം പറഞ്ഞു. ഹസ്റത്ത് സയ്യിദ് മുഹമ്മദ് തന്‍വീര്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ശംസുല്‍ ഹഖ് ഖാദിരി ബാംഗ്ലൂര്‍, ഡോ. മുഹമ്മദ് അന്‍വര്‍ ബാഗ്ദാദി യു പി, മുഫ്തി മുഹമ്മദ് ആരിഫ് ഖാദിരി മധ്യപ്രദേശ്, സയ്യിദ് ശാഫി ഹൈദര്‍ ബറകാത്തി മര്‍ഹരാ ശരീഫ്, ഹസ്റത്ത് ഹിമാല്‍ അക്താര്‍ സാമാര്‍ നഖ്ശബന്തി ഡല്‍ഹി, മുഫ്തി നിസാമുദ്ധീന്‍ മിസ്ബാഹി മുബാറക്പൂര്‍, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഷൗക്കത്ത് നഈമി, എസ് എം റഷീദ് ഹാജി മംഗലാപുരം, ഹാജി ബി എം മുംതാസ് അലി മംഗലാപുരം എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!