വനിതാ മതിലില്‍ മലപ്പുറം ജില്ലയില്‍നിന്നും രണ്ട് ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് എല്‍.ഡി.എഫ്
മലപ്പുറം: നവോത്ഥാന മുല്യങ്ങള്‍ സംരക്ഷിക്കന്നതിനു വേണ്ടി ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ജില്ലയില്‍ രണ്ട് ലക്ഷം വനിതകളെ പങ്കെടുപ്പിക്കാന്‍ ഇടതുമുന്നണി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ സി പി ഐ (എം) ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി പി സുനീര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. പി പി വാസുദേവന്‍ വനിതാ മതിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. വി പി അനില്‍ സിപിഐ (എം), പി കെ കൃഷ്ണദാസ്, അജിത്കൊളാടി, പി സുബ്രഹ്മണ്യന് (സി പി ഐ) മീത്തില്‍ സാദിഖലി, പി മുഹമ്മദലി (ജനതാദള്‍), കവറൊടി മുഹമ്മദ് മാസ്റ്റര്‍, പുലിയോ ടന്‍ മുഹമ്മദ് (കോണ്‍ഗ്രസ് എസ് ) ഒ കെ തങ്ങള്‍, കെ പി ഇസ്മയില്‍ (ഐ.എന്‍.എല്‍) സബാഹ് പുല്‍പ്പറ്റ (ലോക താന്ത്രിക് ജനതാദള്‍ ) കെ.പി.പീറ്റര്‍, കെ.പി.രാധാകൃഷ്ണന് (കേരള കോണ്‍ഗ്രസ് ബി ) ജോര്‍ജ് മൈക്കിള്‍ ( ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു. വനിതാ മതിലിനോടൊപ്പം 10 കേന്ദ്രത്തില്‍ പൊതുയോഗം നടത്തും. വനിതാ സംഘടനകളുടെ ദേശീയസംസ്ഥാന നേതാക്കള്‍ പൊതുയോഗത്തില്‍ പങ്കെടുക്കും.ആര്‍എസ്പി നേതാവായിരുന്ന പി ബീരാന് കുട്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




