മുസ്ലിംലീഗ് ജില്ലാ സമ്മേളനവും പുതിയ ജില്ല ഓഫീസ് ഉദ്ഘാടനവും ഫെബ്രുവരി 24ന്

മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനവും ജില്ലാ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനവും ഫെബ്രുവരി 24ന് നടത്തുന്നതിന് ജില്ലാ മുസ്ലിംലീഗ് കൗണ്‍സില്‍ തീരുമാനിച്ചു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന വിത്യസ്ത സമ്മേളനങ്ങളും സമ്മേളനത്തില്‍ ഓഫീസ് ഉദ്ഘാടനവും ആണ് പരിപാടി. സമ്മേളനത്തോടനുബന്ധിച്ച് വൈറ്റ്ഗാര്‍ഡ് പരേഡ് നടക്കും. പുതിയ ജില്ലാ ഓഫീസ് സ്ഥിതി ചെയ്യുന്നതിന് പരിസരത്ത് പാടത്ത് പന്തല്‍കെട്ടി ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മറ്റു വിവിധ സമ്മേളനങ്ങള്‍ സമാന്തരമായി മലപ്പുറത്തെ വിവിധ ഓഡിറ്റോറിയങ്ങളും നടക്കും. സമ്മേളനത്തിന് വിജയകരമായ നടത്തിപ്പിന് 1001 അംഗങ്ങളുള്ള സ്വാഗതസംഘം രൂപീകരിച്ചു. വാര്‍ഷിക കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ
സംവരണ അട്ടിമറി; സര്‍ക്കാര്‍ നിലപാട്
പുന പരിശോധിക്കണം: മുസ്ലിം ലീഗ്
കേരള സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ സംവരണ അട്ടിമറി ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥ സംവിധാനങ്ങളിലുള്ള അവസരങ്ങള്‍ പൂര്‍ണമായും നിഷേധിക്കപ്പെടും എന്നതിനാല്‍ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് നവോത്ഥാനത്തിന് വേണ്ടി കപട മുഖമൂടി അണിയുകയും മറുഭാഗത്ത് നവോത്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന എല്‍.ഡി.എഫ് നിലപാട് അപഹാസ്യമാണെന്നും യോഗം വിലയിരുത്തി. 1957ലെ ഇ.എം.എസ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സംവരണവിരുദ്ധ നീക്കമാണ് പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത് എന്ന് കൗണ്‍സില്‍ ആരോപിച്ചു. പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശമായ സംവരണം അട്ടിമറിക്കാന്‍ കരുനീക്കങ്ങള്‍ നടത്തുന്ന കേരളത്തിലെ ഇടതു സര്‍ക്കാറിന്റ കപടമുഖം ജനങ്ങള്‍ തിരിച്ചറിയണമെന്ന് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
ജില്ലാ മുസ്ലിം ലീഗ് വാര്‍ഷിക കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയുടെ മലപ്പുറം സ്പഷല് സെന്ററിന്റെ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കാതെ ഈ കേന്ദ്രത്തെ നശിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും സംസ്ഥാന ഗവണ്മെന്റ് ഈ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണം എന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ബഹു കേരള ഹൈക്കോടതിയുടെ ഫയലിംഗ് അധികാരത്തോടുകൂടിയ ബെഞ്ച് മലബാറിലേക്ക് അനുവദിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. പുതിയ റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും തെറ്റുകള്‍ പരിഹരിക്കപ്പെട്ട റേഷന്‍കാര്‍ഡ് എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും കൗണ്‍സില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.എ ഖാദര്‍ വരവ് ചെലവ് കണക്കും, സെക്രട്ടറി ഉമര്‍ അറക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ കെ. കുട്ടി അഹമ്മദ് കുട്ടി, അഡ്വ. പി.എം.എ സലാം, അബ്ദുറഹിമാന് രണ്ടത്താണി, പ്രഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ. ജില്ലാ ഭാരവാഹികളായ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, എം.കെ ബാവ, എം. അബ്ദുല്ല കുട്ടി, പി.എ റഷീദ്, സി. മുഹമ്മദാലി, സലീം കുരുവമ്പലം, ഇസ്മാഈല്‍ പി. മൂത്തേടം, പി.കെ.സി അബ്ദുറഹിമാന്, നൗഷാദ് മണ്ണിശ്ശേരി, എം.എല്‍.എ മാരായ അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. എം ഉമര്‍, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ടി.വി ഇബ്രീഹം, നാലകത്ത് സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, പി.വി മുഹമ്മദ് അരീക്കോട്, കുറുക്കോളി മൊയ്തീന്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഡ്വ. എം. റഹ്മത്തുല്ല, എ.പി ഉണ്ണികൃഷ്ണന് പ്രസംഗിച്ചു. സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍ നന്ദി പറഞ്ഞു. പോഷക സംഘടനാ ഭാരവാഹികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും