പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതുവയസ്സുകാരന്‍ മുങ്ങിമരിച്ചു

പരപ്പനങ്ങാടി: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഉള്ളണം സ്വദേശി മാളിയേക്കല്‍ റസാഖിന്റെ മകന്‍ നിഹാല്‍(ഒമ്പത്) ആണ് മരിച്ചത് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉള്ളണം ചക്കുംതാഴം വെള്ളയില്‍ കടവില്‍ അപകടം സംഭവിച്ചത്. നിഹാലും കൂട്ടുകാരും വീട്ടുകാരറിയാതെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത് .നീന്തല്‍ അറിയാത്ത കുട്ടി പുഴയില്‍ മുങ്ങി താഴുന്നത് കണ്ട മറ്റു കുട്ടികള്‍ പരിസരവാസികളെ അറിയിക്കുകയായിരുന്നു .ഉടന്‍ ഓടിയെത്തിയവര്‍ പുഴയില്‍ ഇറങ്ങി കുട്ടിയെ പുറത്തെടുക്കുകയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉള്ളണം എ.എം.യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ്സു വിദ്യാര്‍ത്ഥിയാണ്. മാതാവ്: ആബിദ.സഹോദരിമാര്‍ ആയിഷ നിദ ,നിഷ ഫാത്തിമ
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രയില്‍ മോര്‍ച്ചറിയില്‍
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]