പീഡനക്കേസില്‍ പ്രതിയായ യൂത്ത്ലീഗ് നേതാവായ അധ്യാപകനെതിരെയുള്ള പരാതി പരിശോധിക്കും: മന്ത്രി ജലീല്‍
മലപ്പുറം: പീഡനക്കേസിലെ പ്രതിയായ ചെമ്മങ്കടവ് സ്കുള് അധ്യാപകനും യൂത്ത് ലീഗ് ജില്ലാ വൈ.പ്രസിഡന്റുമായ അഫ്സല് റഹ്മാനെനിയമിച്ചതിലുള്ള പരാതി അന്വേഷിച്ചുവരികയാണെന്ന് മന്ത്രി ജലീല്‍ പറഞ്ഞു. ലൈംഗിക പീഡനം മൂലം പോക്സോ ചുമത്തിയ ഇത്തരം പ്രവര്‍ത്തരെ ദേശീയ കമ്മിറ്റിയില്‍ പ്രതിഷ്ടിക്കാനും മുസ്ലിം ലീഗ് മടിക്കില്ലെന്നും ജലീല്‍ പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കാത്ത നാടും സമൂഹവും അപരിഷ്കൃതരുടേതാണന്നും സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണ് പരിഷ്കാരിയെന്നും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. കുറ്റിപ്പുറം എന്‍ജീനിയറിംഗ് കോളേജില്‍ രണ്ടാം ഘട്ട കുടുംബശ്രീ സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം തുല്യ അവകാശങ്ങള്‍ക്ക് വേണ്ടി നില നില്‍ക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടിയുള്ള വനിതാ മതിലില്‍ അതിനാല്‍ തന്നെ ഭാഗമാകണം. ആണ്‍ക്കുട്ടികളെയും പെണ്‍ക്കുട്ടികളെയും തുല്യമായി രക്ഷിതാക്കള്‍ കരുതണമെന്നും മന്ത്രി പറഞ്ഞു. പെണ്‍ക്കുട്ടികളെ അപലകളായി കാണുക, ജീവ ശാസ്ത്രപരമായ അവളുടെ ജീവിത അവസ്ഥകളെ ന്യൂനതകളായി കാണുക , തുടങ്ങിയതിന് എതിരെയുള്ള ഉയര്‍ത്തേഴുന്നേല്‍പ്പാണ് കുടുംബശ്രീ. സ്വയം അവകാശങ്ങള്‍ക്കായുള്ള തന്റേടവും അവകാശബോധവും സ്ത്രീകള്‍ക്കിടയില്‍ കുടുംബശ്രീ ഉണ്ടാക്കി. സ്വന്തമായി ഉപജീവനത്തിന്റെ വഴികള്‍ കണ്ടെത്താന്‍ കുടുംബശ്രീ പ്രേരിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി അധ്യക്ഷയായി. കുടുംബശ്രീ പാഠപുസ്തകവും കുടുംബശ്രീ രൂപകല്പന ചെയ്ത കലണ്ടറും മന്ത്രി കെ.ടി ജലീല്‍ പ്രകാശനം ചെയ്തു.
സമൂഹാധിഷ്ഠിത സംഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നതിനും പുതിയ ദിശാബോധം നല്കുന്നതിനുമായി കഴിഞ്ഞ വര്‍ഷമാണ് കുടുംബശ്രീ സ്കൂള്‍ എന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിച്ചത്. ജന ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാന്നിദ്ധ്യമുറപ്പിച്ച കുടുംബശ്രീ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ നിയന്ത്രിത സന്നദ്ധ സ്ത്രീ സംഘമാണ്.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരൂര്‍ നഗരസഭയിലെ പുതിയ ബഡ്സ് സ്കൂള്‍ കെട്ടിടം
അടുത്ത അധ്യയനവര്‍ഷം മുതല്‍ –
ശിലാസ്ഥാപനം മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു
ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കായി തിരൂര്‍ നഗരസഭ പുതിയതായി നിര്‍മ്മിക്കുന്ന ബഡ്സ് സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ തിരൂര്‍ നഗരസഭ ചെയര്മാന് കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. കോടികളുടെ വികസന പ്രവര്‍ത്തനങ്ങളേക്കാള്‍ മികച്ചതാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ സ്വന്തം കുട്ടികളായി കാണാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
നഗരസഭയുടെ സ്വന്തം സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിടം വരുന്ന അധ്യയന വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. നഗരസഭയിലെ 36 ആം വാര്‍ഡിലുള്ള അന്നാര എന്ന സ്ഥലത്ത് 563.80 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ക്ലാസ് മുറികള്‍, പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലന മുറികള്‍, വ്യക്തിത്വ വികസനത്തിനുള്ള സംവിധാനങ്ങള്‍, അടുക്കള, ഡൈനിങ് ഹാള്‍, ഓഫീസ് കം വിസിറ്റിങ് റൂം, പ്രത്യേക സംവിധാനത്തോടെയുള്ള ടോയ്റ്റുകള്‍, സുരക്ഷിതമായി കളിക്കുന്നതിനുള്ള നടുമുറ്റം എന്നീ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നഗരസഭ 92.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിട്ടുള്ളത്. താത്കാലിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ക്കൂളില്‍ നിലവില്‍ നാല്‍പ്പതിലധികം കുട്ടികളാണ് പഠിക്കുന്നത്.
തിരൂര്‍ നഗരസഭ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.മണികണ്ഠകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. വേണുഗോപാല്‍ സ്വാഗത പ്രസംഗം നടത്തി. മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി റംല, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത പള്ളിയേരി, നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ. എസ് ഗിരീഷ്, എം.പി ശാന്ത, ഇസ്ഹാഖ് മുഹമ്മദാലി, രുഗ്മിണി ടീച്ചര്‍, നിര്‍മ്മല കുട്ടികൃഷ്ണന്, ടി.ഡി.എല്‍.സി.എസ് പ്രൊജക്ട് ഡയറക്ടര്‍ വിനോദ് കെ.ജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി. ഗോവിന്ദന് കുട്ടി, വി. നന്ദന്, പിമ്പുറത്ത് ശ്രീനിവാസന്, പി. കുഞ്ഞുട്ടി, എം. മമ്മിക്കുട്ടി, പി.എ ബാവ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ബഡ്സ് സ്കൂള്‍ പ്രധാനാധ്യാപിക ഷൈജ നന്ദി പറഞ്ഞു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]