പൂര്‍വ്വികരുടെ പാത പിന്‍പറ്റുക: ഹൈദരലി തങ്ങള്‍

മലപ്പുറം: പുതിയ സമൂഹം പൂര്‍വ്വികരുടെ പാത പിന്‍പറ്റാന്‍ തയാറാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മലപ്പുറം കോട്ടുമല ഇസ്്ലാമിക് കോംപ്ലക്സ് മുപ്പതാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പൂര്‍വ്വിക പാതയുടെ പവിത്രതയില്‍ നിലകൊള്ളുന്ന പരിശുദ്ധ അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലികുട്ടി മുസ്്ലിയാര്‍ അദ്ധ്യക്ഷനായി. കോട്ടുമല ബാപ്പു മുസ്്ലിയര് സൗധം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ഇസ്്്ലാമിക് കോംപ്ലക്സ് ശരീഅത്ത് കോളേജില്‍ നിന്ന് സദ്ധീഖീ ബിരുദം നേടിയ യുവ പണ്ഡിതര്‍ക്ക് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ സനദ് ദാന കര്‍മ്മം നിര്‍വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര് സനദ് ദാന പ്രഭാഷണം നടത്തി . സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന് കുട്ടി ഫൈസി, ഒ.ടി മൂസ മുസ്്ലിയാര്‍, കോട്ടുമല മൊയ്തീന് കുട്ടി മുസ്്ലിയാര്‍, അബ്ദുറഹ്മാന് ഫൈസി കടുങ്ങല്ലൂര്‍ , ഉബൈദുള്ള എം.എല്‍.എ, എ.പി അനില്‍കുമാര്‍
എം.എല്‍.എ, ഹംസ ഫൈസി നെല്ലൂര്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, ളിയാഉദ്ധീന്‍ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, കാളാവ് സൈദലവി മുസ്്ലിയാര്‍, കുട്ടി മൗലവി വേങ്ങര, അസീസ് ഫൈസി അരിപ്ര, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിക്ര് ദുആ മജ്ലിസിന് ഏലംകുളം ബാപ്പു മുസ്്ലിയാര്‍ നേതൃതം നല്കി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ബോധനം നടത്തി. സുലൈമാന്‍ ഫൈസി ചുങ്കത്തറ സ്വാഗതവും അശ്റഫ് ഫൈസി പെരിമ്പലം നന്ദിയും പറഞ്ഞു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]