ആദിവാസി മൂപ്പന് ആഹ്ലാദം, ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് മഞ്ഞളാംകുഴി എം.എല്‍.എ
പെരിന്തല്‍മണ്ണ: അമൃതം ആയൂര്‍വേദാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പക്ഷാഘാത ബാധിതനായ ആദിവാസി മൂപ്പന്‍ കുമാരനെ പെരിന്തല്‍മണ്ണ എം.എല്‍.എ മഞ്ഞളാംകുഴി അലി സന്ദര്‍ശിച്ച് ചികിത്സാ വിവരങ്ങള്‍ വിലയിരുത്തി. അവശനിലയില്‍ അമൃതം ആയൂര്‍വേദാശുപത്രിയില്‍ ചികിത്സക്കെത്തിയ മൂപ്പന്‍ കുമാരന്‍ കുറെയേറെ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. ആദിവാസി മൂപ്പന്റെ തുടര്‍ചികിത്സയ്ക്ക് വേണ്ട സഹായങ്ങള്‍ എം.എല്‍.എ വാഗ്ദാനം ചെയ്തു.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ കയറി കിടക്കുവാന്‍ ഇടമില്ലാത്ത മൂപ്പന്റെ നിസാഹായവസ്ഥയുംഎം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകരായ കെ.ആര്‍.രവി, കുറ്റീരി മാനുപ്പ,ഷൈജില്‍, അമൃതം ആയൂര്‍വേദാശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ: പി.കൃഷ്ണദാസ്, ഡോ: ഷീബാ കൃഷ്ണദാസ്, ഫിസിയോ തെറാപ്പിസ്റ്റ് ഫസിയ ഇക്ബാല്‍ തുടങ്ങിയവര്‍ ചികിത്സാ പുരോഗതി വിവരിച്ചു കൊടുത്തു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]