മലപ്പുറം ജില്ലയില്‍ ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് നാലര ലക്ഷത്തിലേക്ക്
മലപ്പുറം: ‘വര്‍ഗ്ഗീയത തുലയട്ടെ, മാനവികതയുടെ പക്ഷം ചേരുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നവംബര്‍ 25 ന് ആരംഭിച്ച ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ജാതി മത വര്‍ഗ്ഗീയ സംഘടനകള്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ തകര്‍ത്ത് ,അന്ധവിശ്വാസ അനാചാരങ്ങളുടേയും മതതീവ്രവാദികളുടേയും കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന യുവത ഉയര്‍ന്നു വരുന്നു എന്നത് ഉഥഎക മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സാക്ഷ്യപ്പെടുത്തുന്നു. ജില്ലയിലെ 2105 യൂണിറ്റുകളില്‍ നിന്നായി 282032 യുവാക്കളും, 162286 യുവതികളും 11 ട്രാന്‍സ്ജെന്ററും അടക്കം 444329 മെമ്പര്‍ഷിപ്പാണ് ജില്ലയില്‍ ചേര്‍ന്നത്.മെമ്പര്‍ഷിപ്പില്‍ 204237 തൊഴില്‍ രഹിതരുണ്ട് എന്നത് ഏറെ ആശങ്ക ഉളവാക്കുന്നതാണ് .കോടി കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അഭ്യസ്തവിദ്യരായ യുവാക്കളെ കബിളിപ്പിക്കുന്ന കേന്ദ്ര ഗവണ്മെന്റിനും അധികാരത്തിലെത്തുമ്പോള്‍ നിയമന നിരോധനവും, സ്വകാര്യവത്കരണവും നടത്തുന്ന വലതുപക്ഷ ഗവണ്മെന്റിനെ തിരേയും യുവജന പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ഉ്യളശ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്. ട്രാന്സ്ജെന്റര് വിഭാഗത്തിന് മെമ്പര്‍ഷിപ്പ് അനുവദിക്കുന്ന ആദ്യ യുവജന സംഘടന ഉ്യളശ ആണ് എന്നുള്ളത് ഉ്യളശ യുടെ പുരോഗമന മുഖം വെളിപ്പെടുത്തുന്നതാണ്. അരാഷ്ട്രീയ വാദവും നവലിബറല്‍ നയങ്ങളും യുവാക്കളെ ഏറെ സ്വാധീനിക്കപ്പെടുന്ന പുതിയ കാലത്തും 93393 യുവജനങ്ങള്‍ പുതിയ അംഗങ്ങളായി ഈ കൊടിക്കീഴില്‍ അണി ചേരുന്നു എന്നതും ഏറെ പ്രതീക്ഷ പരമാണ്. ഡി വൈ എഫ് ഐ അംഗത്വമെടുത്ത മുഴവന്‍ പേരെയും ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി പി കെ മുബഷീര്‍, ജില്ലാ പ്രസിഡന്റ് കെ ശ്യാം പ്രസാദ് എന്നിവര്‍ അഭിവാദ്യം ചെയ്തു
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]