നിലമ്പൂരില്‍ മൃഗവേട്ട പ്രതി പിടിയില്‍ കള്ളത്തോക്കും കണ്ടെടുത്തു
നിലമ്പൂര്‍: മൃഗവേട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കീഴടങ്ങിയ പനങ്കയം കൂവക്കോല്‍ ആഞ്ഞിലിവീട്ടില് വിജോമോന്റെ (34) അറസ്റ്റ് നിലമ്പൂര്‍ വനംവകുപ്പ് രേഖപ്പെടുത്തി. നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ എം.പി.രവീന്ദ്രനാഥിനു മുന്നിലാണ് പ്രതി കീഴടങ്ങിയത്. കേസില്‍ കൂവക്കോല്‍ സ്വദേശി തങ്കച്ചന്, തങ്കച്ചന്റെ മകന് ഷൈന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. തങ്കച്ചന്റെ മരുമകനാണ് വിജോമോന്. തങ്കച്ചന്റെ അമ്മയെ കാണാതായ പരാതിയില്‍ പൊലീസ് അന്വേഷണത്തിനിടെ സമീപത്തെ കിണര്‍ വറ്റിച്ചപ്പോഴാണ് വെരുക്, പന്നി, കുരങ്ങ് എന്നിവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെയാണ് ഇവരുള്‍പ്പെട്ട വന്‍ മൃഗവേട്ട പുറത്താവുന്നത്. തുടരന്വേഷണത്തില്‍ കള്ളത്തോക്കും കണ്ടെടുത്തു. കേസിലുള്‍പ്പെട്ട കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി പാലോളി ഷബീറിനെ പിടികൂടാനുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]