ഇ.ജയന്‍ തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാനായി ചുമതലയേറ്റു

ഇ.ജയന്‍ തിരൂര്‍ അര്‍ബന്‍  കോ-ഓപ്പറേറ്റീവ് ബാങ്ക്  ചെയര്‍മാനായി ചുമതലയേറ്റു

തിരൂര്‍: തിരൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാനായി ഇ ജയന്‍ ചുമതലയേറ്റു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ബുധനാഴ്ച രാവിലെ നടന്ന ബാങ്ക് ഭരണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇ ജയനെ കൂട്ടായി ബഷീര്‍ നിര്‍ദേശിക്കുകയും അഡ്വ.ദിനേശ് പൂക്കയില്‍ പിന്താക്കുകയും ചെയ്തു. ഐക്യകണ്‌ഠേനയാണ് ഇ ജയനെ തെരഞ്ഞടുത്ത്. കെ കൃഷ്ണന്‍ നായര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടി വന്നത്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു ജീവിതം ആരംഭിച ഇ ജയന്‍ എസ് എഫ് ഐ തിരൂര്‍ എരിയ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ് ഐ താനൂര്‍ ബ്ലോക്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നിട് സി പി എം താനാളൂര്‍ ലോക്കല്‍ സെക്രട്ടറിയായ അദ്ദേഹം 2008 മുതല്‍ പാര്‍ട്ടി എരിയ സെക്രടറിയായും പ്രവര്‍ത്തിച്ചു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2007 മുതല്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടറാണ്.
നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കിന്‍ഫ്ര ഡയറക്ടറും കൂടിയാണ്.
ബാങ്കിംഗ് മേഖലയില്‍ വലിയ തിരിച്ചടികള്‍ നേരിട്ട സാഹചര്യങ്ങളില്‍ അതിനെ അതീജീവിക്കാന്‍ ബാങ്കിന്റെ കഴിഞ്ഞകാല ഭരണസാരഥികളുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.ഇവരുടെ പാത പിന്തുടര്‍ന്ന് ബാങ്കിനെ നല്ലപോലെ ശക്തിപ്പെടുത്തുക എന്നതാണ് തനിക്ക് ചെയ്യാനുള്ളതെന്ന് ഇ ജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Sharing is caring!