മന്ത്രി ജലീലിന്റെ വാഹനം തടഞ്ഞ്‌ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

മന്ത്രി ജലീലിന്റെ വാഹനം  തടഞ്ഞ്‌ലീഗ്, എം.എസ്.എഫ്  പ്രവര്‍ത്തകരുടെ കരിങ്കൊടി  പ്രതിഷേധം

മഞ്ചേരി: മന്ത്രി ജലീലിന്റെ വാഹനം തടഞ്ഞ്‌ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധങ്ങള്‍. മുതുവല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജ് യൂനിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞാണ് പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
പ്രവര്‍ത്തകരെ തടയുന്നതിനിടെ പോലിസ് വാഹനം മന്ത്രിയുടെ കാറിലിടിച്ചു. ഇതോടെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തി. കോളജില്‍ മന്ത്രി സംസാരിച്ച് കൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തി. മന്ത്രി തിരിച്ചുപോയതിന് ശേഷം മുതുവല്ലൂര്‍ അങ്ങാടിയും പരിസരവും വെള്ളം ഒഴിച്ച് ചൂലെടുത്ത് അടിച്ചു പ്രതീകാത്മക ശുദ്ധികലശം നടത്തിയാണ് പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചത്.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാജിദ് ദേവര്‍തൊടി, മണ്ഡലം എം എസ് എഫ് വൈസ് പ്രസിഡന്റ് എന്‍ സി ഷെരീഫ് കിഴിശ്ശേരി, സി എ അസീസ്, റഫീഖ് അയക്കോടന്‍, സാലിഹ് തനിയുംപുറം, ശബീറലി മൂച്ചിക്കല്‍, ജാഫര്‍ പാണാട്ടാല്‍, മജീദ് മുണ്ടക്കുളം നേതൃത്വം നല്‍കി.

Sharing is caring!