ഊര്‍ജസംരക്ഷണത്തിന് 10കല്‍പനകളുമായി മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍

ഊര്‍ജസംരക്ഷണത്തിന് 10കല്‍പനകളുമായി മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി: ഒളകര ഗവ. എല്‍ .പി സ്‌കൂളില്‍ ഊര്‍ജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്തുകല്പനകള്‍ പുറപ്പെടുവിച്ച് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. നിത്യജീവിതത്തില്‍ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊര്‍ജ്ജ രൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കല്‍പ്പനകളുടെ ഉദ്ദേശം. പ്രധാനാധ്യാപകന്‍ എന്‍. വേലായുധന്‍ ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ പി. സോമരാജ്, വി. ജംഷീദ്, കെ. കെ. റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി

Sharing is caring!