ഇത്തവണ ഹജ് അപേക്ഷകര്കുറവ്, അപേക്ഷ സ്വീകരിക്കല്‍ 19 വരെ നീട്ടി , ഇന്നലെ വരെ ലഭിച്ചത് 41,571 അപേക്ഷകള്‍
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകരുടെ കുറവ് മൂലം ഹജ്ജ് അപേക്ഷ സ്വീകരണം വീണ്ടും 19 ലേക്ക് നീട്ടി. നവംബര്‍ 17ന് അവസാനിക്കുമെന്നറിയിച്ച ഹജ്ജ് അപേക്ഷ സ്വീകരണം പിന്നീട് ഡിസംബര്‍ 12 ലേക്ക് മാറ്റിയിരുന്നു. ഇന്നലെ അവസാനിപ്പിക്കാനിരിക്കെയാണ് വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഈ മാസം 19വരെ നീട്ടിയത്. ഇന്നലെ വരെ 41,571 അപേക്ഷകളാണ് ഹജ്ജ് കമ്മറ്റിക്ക് ലഭിച്ചത്. ഹജ്ജ് അപേക്ഷകരില്‍ 83 ശതമാനം പേരും കരിപ്പൂര്‍ വിമാനത്താവളം വഴി യാത്രക്കാണ് അപേക്ഷിച്ചിരിക്കുന്നത്. ശേഷിക്കുന്നവര്‍ നെടുമ്പാശ്ശേരിയില്‍ നിന്നും. ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് 98 ശതമാനം പേരും ഹജ്ജിന് അപേക്ഷിച്ചത്. ആയതിനാല്‍ തന്നെ ഡാറ്റാഎന്ഡ്രി പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുമായി. അപേക്ഷ നല്‍കിയവര്‍ക്ക് മുഴുവന്‍ കവര്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ആവശ്യമായ എല്ലാരേഖകളുടെയും കോപ്പികള്‍ സഹിതം എക്സിക്യൂട്ടീവ് ഓഫീസ്സര്‍, കേരളസംസ്ഥാന ഹജ്ജ് കമ്മമിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പിഒ മലപ്പുറം, 673 647 എന്ന വിലാസത്തില്‍ 19 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം രജിസ്ട്രേഡ് തപാലിലോ സ്പീഡ് പോസ്റ്റിലോ കൊറി
യര്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്.70 വയസ്സ് വിഭാഗത്തിലുള്ളവര്‍ അപേക്ഷയും ഒര്‍ജിനല്‍ പാസ്പോര്‍ട്ടും നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മറ്റി ഓഫീസ്സില്‍ നേരിട്ട് സമര്‍പ്പക്കേണ്ടതാണ്. 70 വയസ്സ് വിഭാഗത്തില്‍ 1141 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 1866 പേരും അപേക്ഷിച്ചിട്ടുണ്ട്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]