പെരിന്തല്‍മണ്ണയില്‍ വാഹനങ്ങള്‍ കത്തി നശിച്ചു

പെരിന്തല്‍മണ്ണയില്‍ വാഹനങ്ങള്‍ കത്തി നശിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വിവിധ കേസുകളില്‍ പിടിച്ചിട്ട തൊണ്ടിവാഹനങ്ങള്‍ കത്തി നശിച്ചു. മനഴി ബസ് സ്റ്റാന്റിന് സമീപം കൂട്ടിയിട്ട വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. പെരിന്തല്‍മണ്ണ അഗ്‌നിശമനസേനാ വിഭാഗം എത്തി തീയണക്കുകയായിരുന്നു. കാലങ്ങളായി മനഴി ബസ് സ്റ്റാന്റിനു സമീപം ഉപേക്ഷിച്ച തൊണ്ടി വാഹനങ്ങള്‍ പലപ്പോഴായി തീപിടിച്ചും സാമൂഹിക ദ്രോഹികള്‍ തവളമാക്കിയും പരിസര വാസികള്‍ക്കും ബസ് സ്റ്റാന്റില്‍ എത്തുന്നവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് നീക്കംചെയ്യാന്‍ നിരവധി തവണ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരോട് അപേക്ഷിച്ചിരുന്നുവെങ്കിലും അധികൃതര്‍ കണ്ണടക്കുകയാണെന്ന് പരാതിയുണ്ട്.

Sharing is caring!