ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്: കുഞ്ഞാലിക്കുട്ടി

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്: കുഞ്ഞാലിക്കുട്ടി

ന്യൂ ഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഹിന്ദി ഹൃദയ ഭൂമിയായ മൂന്ന് സംസ്ഥാനങ്ങളിലെ മികച്ച പ്രകടനമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി ജെ പിക്ക് അനൂകൂലമെന്ന് വിധിച്ച മധ്യപ്രദേശിലടക്കം ശക്തമായ പ്രകടനമാണ് കോണ്‍ഗ്രസ് കാഴച്ചവെച്ചത്. ഇന്ത്യന്‍ രാഷ്ട്രീയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ ഐക്യത്തിന് ഒപ്പമാണെന്ന് വിളിച്ചു പറയുക കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.

പ്രതിപക്ഷ പാളയത്തിലേക്ക് കൂടുതല്‍ ഘടകക്ഷികള്‍ ആത്മവിശ്വാസത്തോടെ കടന്നു വരാന്‍ ഈ വിജയം വഴിത്തിരിവാകുമെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ പ്രതിപക്ഷ നിര വളര്‍ന്നു വന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു. രാജ്യത്തെ ജനാധിപത്യ-മതേതര വിശ്വാസികളായ രാഷ്ട്രീയ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്ന് ബി ജെ പിയെ താഴെയിറക്കാന്‍ പ്രയത്നിക്കേണ്ടതുണ്ടതുണ്ട്. അതിനുള്ള ചവിട്ടു പടി കൂടിയായി ഈ വിജയത്തെ കാണണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Sharing is caring!