വാഹന അപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ ആശ്രിതര്‍ക്ക് 20ലക്ഷം നല്‍കാന്‍ മഞ്ചേരി കോടതിയുടെ ഉത്തരവ്

വാഹന അപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ ആശ്രിതര്‍ക്ക് 20ലക്ഷം നല്‍കാന്‍ മഞ്ചേരി കോടതിയുടെ ഉത്തരവ്

മഞ്ചേരി: വാഹന അപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരിയില്‍ നടന്ന നാഷണല്‍ ലോക് അദാലത്ത് വിധിച്ചു. പൂക്കോട്ടൂര്‍ മുണ്ടിതൊടിക മണ്ണിങ്ങല്‍ മൊയ്തീന്‍കുട്ടി (40) ആണ് മരിച്ചത്. 2016 ജൂണ്‍ ആറിന് മഞ്ചേരി മുള്ളമ്പാറയിലായിരുന്നു അപകടം. ഭാര്യയുമായി സ്‌കൂട്ടറില്‍ മഞ്ചേരിയില്‍ നിന്നും വീട്ടിലേക്ക് പോകവെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൊയ്തീന്‍കുട്ടിയെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവും ഭാര്യയും മകളുമടങ്ങുന്ന മൊയ്തീന്‍കുട്ടിയുടെ ആശ്രിതര്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് മഞ്ചേരി ശാഖയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പരാതിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ എന്‍ സി ഫൈസല്‍, കെ വി യാസര്‍ എന്നിവര്‍ ഹാജരായി.

Sharing is caring!