ഫ്‌ലെ – ദുബായി ഫിബ്രവരി ആദ്യവാരം കരിപ്പൂരില്‍ സര്‍വീസ് ആരംഭിക്കും

മലപ്പുറം: എമിറേറ്റ് എയറിന്റെ ബജറ്റ് സര്‍വീസായ ഫ്‌ലെ – ദുബായി ഫിബ്രവരി ആദ്യവാരം കോഴിക്കോട്ട് സര്‍വീസ് ആരംഭിക്കുവാ ന്‍ ധാരണയായി.
ദിവസേന ഒരോ സര്‍വീസാണ് ഫ്‌ലെ ദുബായി കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.
രാത്രി 2.15 ന് ദുബായില്‍ നിന്നും വരുന്ന ഫ്‌ലെ ദുബായ് പുലര്‍ച്ചെ 3.15 ന് യാത്രക്കാരേയും കയറ്റി തിരിച്ചു പോകും,
188 യാത്രക്കാരെ കയറ്റാവുന്ന ബോയിങ്ങ് 737-800/198 യാത്രക്കാരെ കയറ്റാവുന്ന ബോയിങ്ങ് 737- 900 വിമാനങ്ങളില്‍ ഒന്നായിരിക്കും ഫ്‌ലെ ദുബായി ഉപയോഗിക്കു ക.
നഷ്ട്ടത്തില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരത്തെ സര്‍വീസാണ് കരിപ്പൂരിലേക്ക് മാറ്റുന്നത്.
*യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട സര്‍വീസാണ് ഫ്‌ലെ ദുബായ് ലക്ഷ്യമിടുന്നതെന്ന് ഫ്‌ലെ ദുബായ് എയര്‍ നോട്ടിക്കല്‍ സര്‍വീസ് മാനേജര്‍ സൈമണ്‍ ബിഗ്രിഗ്ഗ് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
എമിറേറ്റ് എയറിന്റെ ഒരു പ്രതിനിധി സംഘം തന്നെ ഇന്ന് കരിപ്പൂര്‍ സന്ദര്‍ശിച്ചു. വിമാനത്താവളത്തിന്റെ വ്യത്യസ്ഥ മേഖലകള്‍ പരിശോധിച്ച ശേഷം ഫിബ്രവരിയില്‍ തന്നെ സര്‍വീസ് ആരംഭിക്കാന്‍
സജ്ജമാകുകയാണെന്ന് അറിയിച്ചു.
RECENT NEWS

കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ [...]