5-ാമത് ജില്ലാ ഇംഗ്ലീഷ് ഫെസ്റ്റ് സമാപിച്ചു

5-ാമത് ജില്ലാ ഇംഗ്ലീഷ് ഫെസ്റ്റ് സമാപിച്ചു

മലപ്പുറം: സിബിഎസ്ഇ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയന്‍ സംഘടിപ്പിച്ച അഞ്ചാമത് ജില്ലാ ഇംഗ്ലീഷ് ഫെസ്റ്റ് കോട്ടക്കല്‍ ഇസ്ലാഹിയ പബ്ലിക് സ്‌കൂളില്‍ സമാപിച്ചു. ജില്ലയിലെ 62 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്ന് 1600 വിദ്യാര്‍ത്ഥികള്‍ 31 വ്യത്യസ്ത ഇനങ്ങളില്‍ മാറ്റുരച്ച മേളയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് സ്‌കൂളുകള്‍ ഓവര്‍ഓള്‍ കിരീടം പങ്കിട്ടു. 144 പോയിന്റ്കള്‍ വീതം കരസ്ഥമാക്കി സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ കോട്ടക്കലും
മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍ മഞ്ചേരിയും ഓവര്‍ഓള്‍ കിരീടം പങ്കിട്ടു. 134 പോയിന്റ്കളുമായി ബെഞ്ച്മാര്‍ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തിരൂര്‍ രണ്ടാം സ്ഥാനവും 132 പോയിന്റകളുമായി
സെന്റ് ജോസഫ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുത്തനങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രൗഡ്ഢഗംഭീരമായ മേളയില്‍ നാല് വിഭാഗങ്ങള്‍ക്ക് പുറമെ പൊതുവിഭാഗത്തില്‍ ശ്രദ്ധേയമായ രണ്ട് മത്സരഇനങ്ങളും ഉണ്ടായിരുന്നു. ഈ വിഭാഗത്തില്‍ നടന്ന ഇംഗ്ലീഷ് ഷോര്‍ട് ഫിലിം മത്സരത്തില്‍ പെരിന്തല്‍മണ്ണ സില്‍വര്‍മൗണ്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്നും പൂക്കോട്ടുംപാടം ഗുഡ്വില്‍ ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടും കോട്ടക്കല്‍ സേക്രഡ് ഹാര്‍ട് സ്‌കൂള്‍ മുന്നും സ്ഥാനങ്ങള്‍ നേടി

വിവിധ വിഭാഗങ്ങളില്‍ ജേതാക്കളായവര്‍

കാറ്റഗറി 1
1.ഗുഡ്വില്‍ ഇംഗ്ലീഷ് സ്‌കൂള്‍ പൂക്കോട്ടുംപാടം
2.സെക്രട് ഹാര്‍ട്ട് കോട്ടക്കല്‍.
2. ഇസ്ലാഹിയ കോട്ടക്കല്‍..
3.ഭാരതീയ വിദ്യഭവന്‍ തിരുനാവായ..

ക്യാറ്റഗറി 2
1.ബെഞ്ച്മാര്‍ക്‌സ് മഞ്ചേരി
2.ഓറ ഗ്ലോബല്‍ പെരിന്തല്‍മണ്ണ
3.ബെഞ്ച്മാര്‍ക് തിരൂര്‍

കാറ്റഗറി 3
1.ബെഞ്ച്മാര്‍ക്‌സ് മഞ്ചേരി.
2.ഗുഡ്വില്‍ പൂക്കോട്ടുംപാടം
3.സൈനിക് നടുവത്ത്
3.സില്‍വര്‍മൗണ്ട് പെരിന്തല്‍മണ്ണ
3.ഇസ്ലാഹിയ കോട്ടക്കല്‍

കാറ്റഗറി 4
1.മുബാറക് മഞ്ചേരി
2.സെന്റ് ജോസഫ് പുത്തനങ്ങാടി
3.ബെഞ്ച്മാര്‍ക് തിരൂര്‍

വൈകുന്നേരം നടന്ന സമാപന സമ്മേളനം അല്‍മാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. സഹോദയ ജനറല്‍ സെക്രട്ടറി എം ജൗഹര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കേരള ചെയര്‍മാന്‍ എം അബ്ദുല്‍ നാസര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സഹോദയ സെക്രട്ടറി ഫാദര്‍ ജിബിന്‍ വാഴക്കാലയില്‍ വ്യക്തിഗത സമ്മാനങ്ങള്‍ നല്‍കി. ഭാരവാഹികളായ ജോബിന്‍ സെബാസ്റ്റ്യന്‍, പി നിസാര്‍ഖാന്‍, മുഹമ്മദ് യാസിര്‍, എസ് സ്മിത, ഫാദര്‍ മാത്യു, സുജിത് കൃഷ്ണ, കെ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു

Sharing is caring!