തിരൂരില്‍ ആവേശത്തിരയിളക്കി യുവജനയാത്ര

തിരൂരില്‍ ആവേശത്തിരയിളക്കി യുവജനയാത്ര

 

തിരുര്‍: സൗഹാര്‍ദ്ധത്തിന്റെ സന്ദേശം പകര്‍ന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രയാണം തുടരുന്ന മുസ്ലിം യൂത്ത്ലീഗ് യുവജനയാത്രക്ക് തിരൂരില്‍ ഹരിതരാഷ്ട്രീയത്തിന്റെ പ്രതാപം വിളിച്ചോതുന്ന വരവേല്‍പ്പ്.

വര്‍ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന യാത്ര യുവാക്കളെ സമരോത്സുകരാക്കിയാണ് മുന്നേറുന്നത്. ഇന്നലെ ആലത്തിയൂരില്‍ നിന്നാരംഭിച്ച യാത്ര വൈകീട്ട് വൈറ്റ് ഗാര്‍ഡ് പരേഡോട് കൂടിയാണ് തീരുരില്‍ സമാപിച്ചത്.ജില്ലയിലെ 8 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ പരേഡാണ് നഗരത്തില്‍ നടന്നത്. ആലത്തിയൂരില്‍ നിന്നും ആയിരങ്ങളാണ് യാത്രയില്‍ അണിചേര്‍ന്നത്. വഴിയുലടനീളം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി ജാഥക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു.

എസ്.എസ്.എം പോളിടെക്നിക്ക് പരിസരത്ത് നിന്നും ആരംഭിച്ച വൈറ്റ് ഗാര്‍ഡ് പരേഡിന് പിറകിലേക്കായി ജാഥ എത്തിച്ചേരുകയായിരുന്നു. പിന്നീട് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും ജാഥ അംഗങ്ങളും ചിട്ടയൊത്ത് നഗരത്തിലേക്ക് നീങ്ങിയപ്പോള്‍ നഗരവീധികള്‍ പാല്‍ക്കടലായി മാറി.

പതിനായിരങ്ങള്‍ പങ്കെടുത്ത സ്വീകരണ സമ്മേളനം എ.ഐ.സി..സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ നായകരായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ.ഫിറോസ്, എം.എ.സമദ്, നജീബ് കാന്തപുരം എന്നിവര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, രാജ്മോഹന്‍ ഉണ്ണിത്താന്‍,എന്‍.കെ.പ്രേമചന്ദ്രന്‍.എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ടി.പി.അഷ്റഫലി, അന്‍വര്‍ മുള്ളമ്പാറ,കെ.ടി.അഷ്റഫ് പ്രസംഗിച്ചു.

ആലത്തിയൂരില്‍ ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. തവനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്് ഇബ്രാഹീം മുതൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സി.പി.ബാവ ഹാജി,അബ്ദുറഹിമാന്‍ രണ്ടത്താണി,ടി.എ.സലീം പ്രസംഗിച്ചു.
നാളെയും മറ്റെന്നളയും ജില്ലയില്‍ പര്യടനം തുടരും. നാളെ രാവിലെ 8 മണിക്ക് കൊളപ്പുറത്ത് നിന്നാരംഭിക്കുന്ന യാത്ര തലപ്പാറ, ചെമ്മാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം താനൂരില്‍ സമാപിക്കും.

Sharing is caring!