മലപ്പുറത്തെ ഇന്നത്തെ പീഡനക്കേസുകള്‍

മലപ്പുറത്തെ ഇന്നത്തെ പീഡനക്കേസുകള്‍

മഞ്ചേരി: പതിനാറുകാരിയായ വിദ്യാര്‍ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പിതാവിനെ കോടതി റിമാന്റ് ചെയ്തു. കരുവാരക്കുണ്ട് പുത്തനഴി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ഗര്‍ഭിണിയായത്. വാഫിയ കോഴ്‌സിന് പഠിക്കുന്ന കുട്ടി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാവ് ലാബില്‍ കൊണ്ടു പോയി പരിശോധിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് മഞ്ചേരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരായി പരാതി നല്‍കുകയായിരുന്നു. മാതാവ് ജോലിക്ക് പോയ സമയം പിതാവ് കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയായി എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പൊലീസാണ് പോക്‌സോ വകുപ്പ് ചാര്‍ത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജി എ വി നാരായണന്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പ്രണയ നടിച്ച്
പീഡന ശ്രമം:
യുവാവ് റിമാന്റില്‍

മഞ്ചേരി :പ്രണയം നടിച്ചു പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. എളങ്കൂര്‍ ചെറുവെട്ടി സ്വദേശി ഫര്‍ഹാന്‍ (22)നെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത് പോക്‌സോ വകുപ്പ് ചാര്‍ത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിനിയെ
പീഡിപ്പിക്കാന്‍
ശ്രമിച്ച 75 കാരനെ
റിമാന്റ് ചെയ്തു

മഞ്ചേരി : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ 75 കാരനെ കോടതി റിമാന്റ് ചെയ്തു. സ്‌കൂള്‍ ബസ്സിലെ ക്ലീനര്‍ മഞ്ചേരി മംഗലശ്ശേരി അബ്ദുല്‍ ഗഫൂറിനെയാണ് മഞ്ചേരി എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് അറസ്റ്റ് ചെയ്തത്. മിഠായി വാങ്ങുവാന്‍ പണം നല്‍കി പ്രലോഭിച്ച് ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Sharing is caring!