ഓട്ടോയില്‍ യാത്ര ചെയ്യവെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ശ്രമിച്ച ഡ്രൈവര്‍ റിമാന്‍ഡില്‍

തേഞ്ഞിപ്പലം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ എളമ്പുലാശ്ശേരി പാച്ചീരി കുന്നത്ത് വീട്ടില്‍ കെ.സി.വാനിഷ്(42) ആണ് റിമാന്‍ഡിലായത്. കഴിഞ്ഞ 28ന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനി ചേളാരി നിന്നും ഓട്ടോയില്‍ കയറുകയും യാത്രക്കിടെ ഡ്രൈവര്‍ പിന്നിലേക്ക് കൈയിട്ട് പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും രക്ഷപ്പെടാനായി കുട്ടി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടുകയുമായിരുന്നുവെന്നാണ് പരാതി. പരുക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]