മുഹമ്മദ് നബി മനുഷ്യജീവിതത്തിന് അടുക്കും ചിട്ടയും നല്കിയ പ്രവാചകന്: നസ്റുദ്ദീന്‍ ആലുങ്ങല്‍
ജിദ്ദ: മനുഷ്യജീവിതത്തിന് അടുക്കും ചിട്ടയും വേണമെന്ന് പഠിപ്പിച്ച മുഴുലോകത്തിനുമുള്ള പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്ന് ആശ്വാസ് ട്രെയ്നിങ് സെന്റര്‍ ഡയരക്ടര്‍ നസ്റുദ്ദീന്‍ ആലുങ്ങല്‍ പറഞ്ഞു. ജമാഅത്തെ ഇസ്്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി ‘ഞാന്‍ അറിഞ്ഞ പ്രവാചകന്’ എന്ന വിഷയത്തില്‍ മോങ്ങം സുല്‍ത്താന്‍ പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബ്ള്‍ ടോക്കില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും അപരിഷ്കൃതരായ ഒരു സമൂഹത്തെ ലോകത്തിന്റെ നെറുകയോളം ഉയരാനും സമുദ്രാന്തര്‍ഭാഗങ്ങളില്‍ വിഹരിക്കാനുമാവുന്ന വിദഗ്ദരും സംസ്കാര നമ്പന്നരുമാക്കാന് ഉതകുന്നതായിരുന്നു അദ്ദേഹത്തിന്റെ മാര്ഗനിര്ദേശങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതിമത ഭേദമന്യെ നൂറിലധികം പേര് പങ്കെടുത്ത പരിപാടിയില്‍ മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റര്‍, അഡ്വ. രാജേന്ദ്രന്, എബി മാസ്റ്റര്‍, സുബ്രഹ്മണ്യന്, സൂരജ് മാസ്റ്റര്‍, മെറീന സ്വീറ്റി, പ്രദീപ് കുമാര്‍, ചന്ദ്രന്, ശശീന്ദ്രന്, ചെക്കുട്ടി, അഡ്വ. അനില്‍, ജോര്‍ജ് തോമസ്, ജയപ്രകാശ്, ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നീലകണ്ഠന് നമ്പീശന്, ചെക്കുട്ടി, സഫ ഫാതിം എന്നിവര്‍ ഗാനമാലപിച്ചു. മെറില്ല സ്വീറ്റി കവിത ചൊല്ലി.
ജമാഅത്തെ ഇസ്്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍ അധ്യക്ഷനായിരുന്നു. കെ.സി. ഹസ്സന് സ്വാഗതവും സി. അബ്ദുന്നാസര്‍
നന്ദിയും പറഞ്ഞു. താലിയ എം എബി, മെറില്ല സ്വീറ്റി, സഫ ഫാതിം എന്നിവര്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു.
നന്ദിയും പറഞ്ഞു. താലിയ എം എബി, മെറില്ല സ്വീറ്റി, സഫ ഫാതിം എന്നിവര്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




